ജനനങ്ങളുടെയും മരണങ്ങളുടെയും ആധികാരികമായരേഖകൾ സർക്കാരിന്റെയോ സ്വയംഭരണസ്ഥപനങ്ങളുടെയോ അധീനതയിൽ സൂക്ഷിക്കുന്നതിനുവേണ്ടിയാണ് ഇവയുടെ രജിസ്ട്രേഷൻ നടത്തുന്നത്. നോർ‌വേ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിൽ അവിടുത്തെ മുഴുവൻ ജനങ്ങളുടെയും ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട് (പോപ്പുലേഷൻ രജിസ്റ്ററ്). ഇതു ജനന മരണ രജിസ്റ്റ്രേഷനിലെ വിവരങ്ങളുപയോഗിച്ച് പുതുക്കിക്കൊണ്ടേയിരിക്കുന്നതിനാൽ അവിടുത്തെ ജനങ്ങളുടെ എണ്ണം മനസ്സിലാക്കാൻ ഒരു കാനേഷുമാരി നടത്തേണ്ട ആവശ്യമില്ല.

മിക്കവാറും രാജ്യങ്ങളിൽ ജനനമരണ രജിസ്ട്രേഷൻ നിയമങ്ങളുണ്ടക്കിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭ ഇതിനായി മാനദണ്ഡങ്ങൾ നിറ്ദ്ദേശ്ശിച്ചിട്ടുണ്ട്.

ഇന്നു ജനന രജിസ്ട്രേഷന്റെ സാക്ഷ്യപത്രം വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ്. പല രാജ്യങ്ങളിലും ഒരു വ്യക്തിയെ തിരിച്ചരിയുന്നത്നു അടിസ്ഥാന രേഖ ജനന സറ്ട്ടിഫിക്കറ്റാണ്.

ഐക്യരാഷ്ട്രസഭയുടെ ‘കുട്ടികളുടെ അവകാശം‘ സംബന്ധിച്ച 1988ലെ ധാരണ ഏഴാം ഖണ്ഡിക പ്രകാരം ജനന രെജിസ്ട്രേഷൻ ഒരു കുട്ടിയുടെ ആദ്യത്തെ അവകാശങ്ങളിൽപ്പെടുന്നു.

ഇന്ത്യയിലെ നടപടിക്രമങ്ങൾ

തിരുത്തുക

ജനന രജിസ്ട്രേഷൻ

തിരുത്തുക

അപേക്ഷിക്കേണ്ട വിധം:- പഞ്ചായത്തിൽനിന്നും സൌജന്യമായി ലഭിക്കുന്ന നിശ്ചിത ഫോറത്തിൽ ജനനം നടന്ന വീട്ടിലെ മുതിർന്ന അംഗം/സ്ഥാപനത്തിലെ മേധാവി 21 ദിവസത്തിനകം അപേക്ഷ നൽകണം.

നിബന്ധനകൾ *:- പഞ്ചായത്ത് അതിർത്തിക്കുള്ളിൽ നടന്ന ജനനം മാത്രം. അടക്കേണ്ട ഫീസ്:- ജനനം കഴിഞ്ഞ് 21 ദിവസം വരെ സൌജന്യം. 30 ദിവസം വരെ രണ്ട് രൂപ ലേറ്റ് ഫീ. സേവനം ലഭിക്കുന്ന സമയപരിധി**:- അന്വേഷണത്തിന് വിധേയമായി 7 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ .

ജനന രജിസ്ററിൽ പേരു ചേർക്കൽ

തിരുത്തുക

അപേക്ഷിക്കേണ്ട വിധം:- അഞ്ചുരൂപയുടെ കോർട്ട് ഫീ സ്റാമ്പ് പതിച്ച് നിർദ്ദിഷ്ട ഫോറത്തിൽ , മാതാപിതാക്കൾ സംയുക്തമായി അപേക്ഷിക്കണം. നിബന്ധനകൾ *:- ആറുവയസ്സ് കഴിഞ്ഞാൽ , താമസിക്കുന്ന സ്ഥലത്തെ രജിസ്ട്രാരുടെ ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. അടക്കേണ്ട ഫീസ്:- ഒരു വർഷം വരെ സൌജന്യം. തുടർന്ന് അഞ്ചു രൂപ ലേറ്റ് ഫീ. സേവനം ലഭിക്കുന്ന സമയപരിധി**:- 7 പ്രവൃത്തി ദിവസം.

മരണ രജിസ്ട്രേഷൻ

തിരുത്തുക

അപേക്ഷിക്കേണ്ട വിധം:- പഞ്ചായത്തിൽനിന്നും സൌജന്യമായി ലഭിക്കുന്ന നിശ്ചിത ഫോറത്തിൽ മരണം നടന്ന വീട്ടിലെ മുതിർന്ന അംഗം/സ്ഥാപനത്തിലെ മേധാവി 21 ദിവസത്തിനകം അപേക്ഷ നൽകണം. നിബന്ധനകൾ *:- പഞ്ചായത്ത് അതിർത്തിക്കുള്ളിൽ നടന്ന മരണം മാത്രം. അടക്കേണ്ട ഫീസ്:- മരണം കഴിഞ്ഞ് 21 ദിവസം വരെ സൌജന്യം. 30 ദിവസം വരെ രണ്ടു രൂപ ലേറ്റ് ഫീ. സേവനം ലഭിക്കുന്ന സമയപരിധി**:- അന്വേഷണത്തിന് വിധേയമായി 7 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ .

ജനനം/മരണം താമസിച്ചു രജിസ്റർ ചെയ്യൽ

തിരുത്തുക

അപേക്ഷിക്കേണ്ട വിധം:- അഞ്ചു രൂപയുടെ കോർട്ട്ഫീ സ്റാമ്പ് പതിച്ച് നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷിക്കണം (3 കോപ്പികൾ ). നിബന്ധനകൾ *:- വൈകി രജിസ്റർ ചെയ്യാനുള്ള കാരണം കാണിക്കുന്ന അപേക്ഷ, ഒരു ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം (2 കോപ്പികൾ ). അടക്കേണ്ട ഫീസ്:- 30 ദിവസം മുതൽ 1 വർഷം വരെ അഞ്ചു രൂപ. ഒരു വർഷത്തിനു മുകളിൽ 10 രൂപ. സേവനം ലഭിക്കുന്ന സമയപരിധി**:- ജില്ലാ രജിസ്ട്രാർ /റവന്യൂ ഡിവിഷണൽ ഓഫീസർ അനുവാദം തരുന്ന മുറയ്ക്ക്.

ജനന/മരണ സർട്ടിഫിക്കറ്റ് പകർപ്പ്

തിരുത്തുക

അപേക്ഷിക്കേണ്ട വിധം:- അഞ്ചു രൂപയുടെ കോർട്ട്ഫീ സ്റാമ്പ് പതിച്ച് അപേക്ഷിക്കണം. നിബന്ധനകൾ *:- അപേക്ഷകന്റെ പേരിൽ വാങ്ങിയ പത്തു രൂപയിൽ കുറയാത്ത തുകയ്ക്കുള്ള മുദ്രപ്പത്രം. അടക്കേണ്ട ഫീസ്:- തെരച്ചിൽഫീസ് ഒരു വർഷത്തേക്ക് രണ്ട് രൂപ, പകർത്തൽ ഫീസ് അഞ്ചു രൂപ. സേവനം ലഭിക്കുന്ന സമയപരിധി**:- മൂന്ന് പ്രവൃത്തി ദിവസം.

  • യുക്തമായ സാഹചര്യങ്ങളിൽ ഇതിൽ പ്രതിപാദിക്കാത്ത രേഖകളോ വിശദാംശങ്ങളോ, സെക്രട്ടറിക്കോ, പഞ്ചായത്ത് ഭരണ സമിതിക്കോ ആവശ്യപ്പെടാവുന്നതാണ്.
    • സാധാരണ സാഹചര്യങ്ങളിൽ എല്ലാ രേഖകളും നിബന്ധനകളും പാലിക്കുന്നപക്ഷം സേവനം ലഭ്യമാകുന്ന സമയ ക്രമമാണ് കാണിച്ചിരിക്കുന്നത്. അല്ലാത്ത സാഹചര്യത്തിലും മേൽ ഓഫീസുകളിൽ നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും മറ്റ് അടിയന്തര ജോലികളുടെ നിർവഹണ ഘട്ടത്തിലും സമയ പരിധിയിൽ മാറ്റം വരുന്നതാണ്.

കൂടുതൽ അറിവിന്‌

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജനന_മരണ_രജിസ്ട്രേഷൻ&oldid=2615473" എന്ന താളിൽനിന്ന് ശേഖരിച്ചത്