ജനകീയ ഭക്ഷണശാല, ആലപ്പുഴ
പണമില്ലാത്തവർക്കും ഭക്ഷണം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ആലപ്പുഴയുലെ പാതിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലയാണ് ജനകീയ ഭക്ഷണശാല.[1]2018 മാർച്ച് 4നു മന്ത്രി തോമസ് ഐസക്ക് ആണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഡോ. ബി. ഇക്ബാൽ പങ്കെടുത്തു. പാതയോരത്ത് സമൂഹമായി ഭക്ഷിച്ചുകൊണ്ടാണ് ഈ ഭോജനശാല ആരംഭിച്ചത്. [2] നാലു കൂട്ടം കറികൾ ചേർത്ത വിഭവസമൃദ്ധമായ ഊണ് ഇവിടെ നൽകുന്നു. ഭക്ഷണശേഷം ഈ സംരംഭത്തിലേക്ക് സംഭാവന ചെയ്യാവുന്നതാണ്;[3]
അവലംബം
തിരുത്തുക- ↑ സ്വന്തം ലേഖകൻ (2018-03-04). "സ്‌നേഹജാലകം തുറന്നു; പണമില്ലെങ്കിലും വയറുനിറയും". ദേശാഭിമാനി.
- ↑ "ജനകീയ ഭക്ഷണശാല തുറന്നു: വിശപ്പകറ്റാൻ ഇനി കാശുവേണ്ട..." മംഗംളം. 2018-03-04.
- ↑ സ്വന്തം ലേഖകൻ (2018-03-04). "വിശപ്പുരഹിത നാടിനായി ജനകീയ ഭക്ഷണശാല". Manorama News. Retrieved 4 മാർച്ച് 2018.