ജഗദീഷ് ഷെട്ടർ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

2012 മുതൽ 2013 വരെ കർണാടക മുഖ്യമന്ത്രിയായിരുന്ന[1][2] ഹൂബ്ലിയിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി[3] നേതാവാണ് ജഗദീഷ് ഷെട്ടാർ.(ജനനം: 17 ഡിസംബർ 1955) 2023 മെയ് 10ന് നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് 2023 ഏപ്രിൽ 17ന് കോൺഗ്രസിൽ ചേർന്നു. 2024 ജനുവരി 25ന് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ തിരിച്ചെത്തി.[4][5] കർണാടക ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ്, സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി, ആറു തവണ നിയമസഭാംഗം, രണ്ട് തവണ നിയമസഭയിലെ പ്രതിപക്ഷ നേതാവ്, ഒരു തവണ സ്പീക്കർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[6][7][8]

ജഗദീഷ് ഷെട്ടാർ
കർണാടക, മുഖ്യമന്ത്രി
ഓഫീസിൽ
2012-2013
മുൻഗാമിഡി.വി.സദാനന്ദ ഗൗഡ
പിൻഗാമികെ.സിദ്ധരാമയ്യ
നിയമസഭാംഗം
ഓഫീസിൽ
2018, 2013, 2008, 2004, 1999, 1994
മണ്ഡലംഹൂബ്ലി ധർവ്വാഡ് സെൻട്രൽ
നിയമസഭയിലെ പ്രതിപക്ഷ നേതാവ്
ഓഫീസിൽ
2014-2018, 1999-2004
മുൻഗാമിഎച്ച്.ഡി.കുമാരസ്വാമി
പിൻഗാമിബി.എസ്.യദിയൂരപ്പ
കർണാടക ബി.ജെ.പി, സംസ്ഥാന പ്രസിഡൻ്റ്
ഓഫീസിൽ
2004-2006
മുൻഗാമിഅനന്ത് കുമാർ
പിൻഗാമിഡി.വി.സദാനന്ദ ഗൗഡ
നിയമസഭ കൗൺസിൽ അംഗം
ഓഫീസിൽ
2023 ജൂൺ 24 - 2024 ജനുവരി 25
മണ്ഡലംകർണാടക
വ്യക്തിഗത വിവരങ്ങൾ
ജനനം (1955-12-17) 17 ഡിസംബർ 1955  (68 വയസ്സ്)
ബദാമി, ബാഗൽകോട്ട് ജില്ല, കർണാടക
രാഷ്ട്രീയ കക്ഷി
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ് (2023-2024)
  • ബി.ജെ.പി(1986-2023)(2024-തുടരുന്നു)
പങ്കാളിശിൽപ്പ
കുട്ടികൾ2
As of ജനുവരി 26, 2024
ഉറവിടം: കർണാടക നിയമസഭ

ജീവിതരേഖ തിരുത്തുക

കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ബദാമി താലൂക്കിലെ കെരൂർ വില്ലേജിലെ ഒരു ലിംഗായത്ത് കുടുംബത്തിൽ എസ്.എസ്.ഷെട്ടാറിൻ്റെയും ബസവെനമ്മയുടേയും മകനായി 1955 ഡിസംബർ 17ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഹൂബ്ലിയിലുള്ള ജെ.എസ്.എസ് കോളേജിൽ നിന്നും നിയമബിരുദം നേടി. ഹൂബ്ലി ജില്ലാക്കോടതിയിലെ അഭിഭാഷകനായും പ്രവർത്തിച്ചു.

രാഷ്ട്രീയ ജീവിതം തിരുത്തുക

സ്കൂളിൽ പഠിക്കുമ്പോൾ രാഷ്ട്രീയ സ്വയം സേവക സംഘത്തിൽ ചേർന്നു. വിദ്യാർത്ഥി സംഘടനയായ എ.ബി.വി.പിയിലെ സജീവ പ്രവർത്തകനായിരുന്നു. 1986-ൽ ബി.ജെ.പിയിൽ ചേർന്ന ഷെട്ടാർ ഹൂബ്ലി ധർവാഡ് മേഖലകളിൽ ബി.ജെ.പിയുടെ വളർച്ചയ്ക്ക് പ്രധാന പങ്ക് വഹിച്ചു. 1994-ൽ ഹൂബ്ലി റൂറൽ മണ്ഡലത്തിൽ ആദ്യമായി നിയമസഭയിലെത്തിയ ഷെട്ടാർ അതിനു ശേഷം നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും ഹൂബ്ലിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, റവന്യൂ വകുപ്പ് മന്ത്രി, നിയമസഭ സ്പീക്കർ, നിയമസഭയിലെ പ്രതിപക്ഷനേതാവ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ, കർണാടക മുൻ മുഖ്യമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച ഷെട്ടാർ 2023 മെയ് പത്തിന് നടന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റ് പാർട്ടി നിഷേധിച്ചതിൽ പ്രതിഷേധിച്ച് 2023 ഏപ്രിൽ 16ന് ബി.ജെ.പിയിൽ നിന്ന് രാജിവച്ചു. 2023 ഏപ്രിൽ 17ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. മെയ് പത്തിന് നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഷെട്ടാർ സിറ്റിംഗ് സീറ്റായ ഹൂബ്ലി ധർവാഡ് സെൻട്രലിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ വീണ്ടും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും ബി.ജെ.പിയുടെ മഹേഷ് തെങ്കിനെക്കെയോട് 35,000 വോട്ടുകൾക്ക് പരാജയപ്പെട്ടു.[9]2023 ജൂൺ 24ന് കർണാടക നിയമസഭ കൗൺസിലിലെ മൂന്ന് സീറ്റുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ജഗദീഷ് ഷെട്ടാർ എതിരില്ലാതെ നിയമസഭ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.[10] 2024 ജനുവരി 25ന് നിയമസഭ കൗൺസിൽ അംഗത്വം രാജിവച്ച് ബി.ജെ.പിയിൽ തിരിച്ചെത്തി.[11]

പ്രധാന പദവികളിൽ

  • 1990 : ബി.ജെ.പി മണ്ഡലം പ്രസിഡൻ്റ്, ഹൂബ്ലി റൂറൽ
  • 1994 : ബി.ജെ.പി ജില്ലാ പ്രസിഡൻ്റ്, ധർവാഡ്
  • 1994 : നിയമസഭാംഗം, ഹൂബ്ലി (1)
  • 1996 : ബി.ജെ.പി സംസ്ഥാന സെക്രട്ടറി
  • 1999 : നിയമസഭാംഗം, ഹൂബ്ലി (2)
  • 1999-2004 : നിയമസഭയിലെ പ്രതിപക്ഷ നേതാവ് (1)
  • 2004 : നിയമസഭാംഗം, ഹൂബ്ലി (3)
  • 2004-2006 : ബി.ജെ.പി, സംസ്ഥാന പ്രസിഡൻ്റ്
  • 2006-2007 : സംസ്ഥാന റവന്യു വകുപ്പ് മന്ത്രി
  • 2008 : നിയമസഭാംഗം, ഹൂബ്ലി (4)
  • 2008-2009 : നിയമസഭ സ്പീക്കർ
  • 2009-2012 : സംസ്ഥാന ഗ്രാമവികസന, പഞ്ചായത്തി രാജ് വകുപ്പ് മന്ത്രി
  • 2012-2013 : കർണാടക, മുഖ്യമന്ത്രി
  • 2013 : നിയമസഭാംഗം, ഹൂബ്ലി (5)
  • 2014-2018 : നിയമസഭയിലെ പ്രതിപക്ഷ നേതാവ് (2)
  • 2018 : നിയമസഭാംഗം, ഹൂബ്ലി (6)
  • 2019-2021 : സംസ്ഥാന പൊതുമേഖല, ചെറുകിട വ്യവസായ വകുപ്പ് മന്ത്രി
  • 2023 : ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്നു
  • 2023 : ഹൂബ്ലിയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു.
  • 2023-2024 : കർണാടക നിയമസഭ കൗൺസിൽ അംഗം[12]
  • 2024 : കോൺഗ്രസ് വിട്ട് വീണ്ടും ബി.ജെ.പിയിൽ തിരിച്ചെത്തി[13]

സ്വകാര്യ ജീവിതം തിരുത്തുക

  • ഭാര്യ : ശിൽപ്പ ഷെട്ടാർ
  • മക്കൾ :
  • സങ്കൽപ്പ്
  • പ്രശാന്ത്[14][15][16]

അവലംബം തിരുത്തുക

  1. "Janmabhumi| ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന ജഗദീഷ് ഷെട്ടാറിന് ദയനീയ തോൽവി; ഹുബ്ബള്ളധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ ബിജെപിക്ക് ഉജ്വല വിജയം" https://www.janmabhumi.in/news/india/shettar-lost
  2. "യെദ്യൂരപ്പ പറഞ്ഞത് അച്ചട്ട്; പാർട്ടി വിട്ട ഷെട്ടാറിനെ വീഴ്ത്തി ബിജെപിയുടെ മധുരപ്രതികാരം, jagadish shettar,jagadish shettar results,karnataka election malayalam news,bjp karnataka," https://www.mathrubhumi.com/election/karnataka-assembly-election-2023/jagadish-shettar-trailing-in-hubli-dharward-central-1.8554839
  3. "Former CM Jagadish Shettar joins Congress, says BJP in Karnataka is controlled by a few leaders for serving self-interest - The Hindu" https://www.thehindu.com/elections/karnataka-assembly/former-cm-jagadish-shettar-joins-congress-says-bjp-in-karnataka-is-controlled-by-a-few-leaders-for-serving-self-interest/article66746407.ece/amp/
  4. "പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു; ബിജെപി വിട്ട മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ ചേർന്നു, പാർട്ടി ടിക്കറ്റിൽ മത്സരിക്കും - NEWS 360 - NATIONAL | Kerala Kaumudi Online" https://keralakaumudi.com/news/mobile/news.php?id=1049742&u=jagadhish-shettar-joins-congress
  5. "‘കൈ’ പിടിച്ച് ഷെട്ടർ: ഇനി കോൺഗ്രസ് അംഗം; ഹുബ്ബള്ളി - ധാർവാഡ് സെൻട്രലിൽ മത്സരിക്കും" https://www.manoramaonline.com/news/latest-news/2023/04/17/jagadish-shettar-congress-karnataka-assembly-election-updates.amp.html
  6. "മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും പാർട്ടി വിട്ടു; കർണാടകത്തിൽ ബിജെപിക്ക് കനത്ത തിരിച്ചടി, Jagadish Shettar says will resign from BJP" https://www.mathrubhumi.com/amp/election/karnataka-assembly-election-2023/jagadish-shettar-says-will-resign-from-bjp-1.8481790
  7. "കർണാടകയിൽ ബിജെപിക്ക് വൻ തിരിച്ചടി; മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ പാർട്ടി വിട്ടു - agadish Shettar quits BJP - Manorama News" https://www.manoramaonline.com/news/latest-news/2023/04/16/denied-ticket-in-karnataka-polls-jagadish-shettar-quits-bjp.html
  8. "ബിജെപി കേന്ദ്രങ്ങളിൽ ഞെട്ടൽ; മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ ചേർന്നു - Deepika.com : Malayalam News,Latest Malayalam News,Kerala News,Malayalam online news" https://m.deepika.com/article/news-detail/416858/amp
  9. "ബിജെപി വിട്ട കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ – Jaihind TV" https://jaihindtv.in/former-karnataka-chief-minister-jagdish-shettar-who-left-the-bjp-joined-the-congress/
  10. "Jagadish Shettar unanimously elected to K'taka Legislative Council | Deccan Herald -" https://www.deccanherald.com/amp/state/karnataka-politics/jagadish-shettar-unanimously-elected-to-ktaka-legislative-council-1230716.html
  11. വിട്ട് ബി.ജെ.പിയിൽ തിരികെയെത്തി ജഗദീഷ് ഷെട്ടാർ[പ്രവർത്തിക്കാത്ത കണ്ണി]
  12. "Jagadish Shettar says ready to shoulder responsibility in Lok Sabha polls | Deccan Herald -" https://www.deccanherald.com/amp/state/karnataka-politics/jagadish-shettar-says-ready-to-shoulder-responsibility-in-lok-sabha-polls-1230773.html
  13. ഷെട്ടാർ ബി.ജെ.പിയിൽ തിരിച്ചെത്തി[പ്രവർത്തിക്കാത്ത കണ്ണി]
  14. "Cabinet Ministers". Government of Karnataka. Retrieved 21 December 2010.
  15. "Shettar elected speaker of Karnataka Assembly". Times of India. 5 June 2008. Retrieved 21 December 2010.
  16. "Council bypolls: All the three Congress candidates bound to be declared elected unopposed - The Hindu" https://www.thehindu.com/news/national/karnataka/council-bypolls-all-the-three-congress-candidates-bound-to-be-declared-elected-unopposed/article66990527.ece/amp/

പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക

മുൻഗാമി കർണാടക മുഖ്യന്ത്രിമാർ
12 ജൂലൈ 2012 - 13 മേയ് 2013
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ജഗദീഷ്_ഷെട്ടർ&oldid=4029423" എന്ന താളിൽനിന്ന് ശേഖരിച്ചത്