ജഗദീഷ് ലാൽ അഹൂജ

2020 ൽ പത്മശ്രീ പുരസ്കാരം ലഭിച്ച സാമൂഹ്യപ്രവർത്തകനാണ്

2020 ൽ പത്മശ്രീ പുരസ്കാരം ലഭിച്ച സാമൂഹ്യപ്രവർത്തകനാണ് ജഗദീഷ് ലാൽ അഹൂജ. അഹൂജയ്ക്ക് ലങ്കാർ ബാബയെന്നൊരു പേരു കൂടിയുണ്ട്. ഇരുപതു വർഷമായി ചണ്ഡീഗഢിലെ പി.ജി.ഐ.എം.ഇ.ആറിനു സമീപത്ത് രോഗികൾക്കു വേണ്ടി പ്രതിദിനം സൗജന്യഭക്ഷണം നൽകുന്നതിനാലാണ് അഹൂജയ്ക്ക് ലങ്കാർ ബാബ എന്ന പേരു ലഭിച്ചത്. സൗജന്യഭക്ഷണം ലഭിക്കുന്ന സിഖുകാരുടെ പൊതു അടുക്കളയ്ക്കാണ് ലങ്കാർ എന്നു പറയുന്നത്. രോഗികൾക്ക് ധനസഹായവും വസ്ത്രവും അഹൂജ നൽകാറുണ്ട്. [1][2]

1947ൽ വിഭജനത്തിന്റെ സമയത്ത് പാകിസ്താനിലെ പെഷവാറിൽനിന്ന് ഇന്ത്യയിലെത്തിയതാണ് അഹൂജയുടെ കുടുംബം. ആദ്യം മൻസയിലേക്കെത്തിയ അഹൂജയുടെ കുടുംബം പിന്നീട് ഇന്നത്തെ ചണ്ഡീഗഢിലേക്ക് താമസം മാറ്റി. [3]

  1. https://pib.gov.in/PressReleseDetailm.aspx?PRID=1600572
  2. https://padmaawards.gov.in/PDFS/2020AwardeesList.pdf
  3. https://www.mathrubhumi.com/news/india/padmashri-award-winners-2020-1.4476860
"https://ml.wikipedia.org/w/index.php?title=ജഗദീഷ്_ലാൽ_അഹൂജ&oldid=3275775" എന്ന താളിൽനിന്ന് ശേഖരിച്ചത്