ജംതാര- സബ്കാ നമ്പർ ആയേഗാ
ത്രിഷാന്ത് ശ്രീവാസ്തവ എഴുതി സൌമ്യേന്ദ്ര പാധി സംവിധാനം ചെയ്ത ഒരു ഇന്ത്യൻ മിനി സീരീസാണ് ജംതാര-സബ്കാ നമ്പർ ആയേഗാ. രണ്ട് സീസണുകളിലായി പതിനെട്ട് എപ്പിസോഡുകളാണ് ഈ മിനി സീരീസിൽ ഉള്ളത്. ആദ്യ സീസൺ 2020 ജനുവരിയിലും[1], രണ്ടാം സീസൺ 2022 സെപ്റ്റംബറിലും[2] പുറത്തിറങ്ങി. ജാർഖണ്ഡിലെ ജംതാര എന്ന പ്രദേശത്ത് നടന്ന സൈബർ കുറ്റകൃത്യങ്ങളാണ് സീരീസിന്റെ ഇതിവൃത്തം[3].
അഭിനേതാക്കൾ
തിരുത്തുക- ബ്രജേഷ് ഭാൻ എന്ന കഥാപാത്രമായി അമിത് സിയാൽ
- ഇൻസ്പെക്ടർ ബിശ്വ പാഥക് ആയി ദിവ്യേന്ദു ഭട്ടാചാര്യ
- എസ്. പി ഡോളി സാഹുവായി അക്ഷ പർദസാനി
- സണ്ണി എന്ന കഥാപാത്രമായി സ്പർഷ് ശ്രീവാസ്തവ
- റോക്കിയായി അൻഷുമാൻ പുഷ്കർ
- അനസ് അഹമ്മദ് ആയി ആസിഫ് ഖാൻ
- ഗുഡിയ മൊണ്ടൽ ആയി മോണിക്ക പൻവാർ
കഥ
തിരുത്തുകബാങ്കിൽ നിന്നെന്ന വ്യാജേന ഫോൺ ചെയ്ത് തട്ടിപ്പ് നടത്തുന്ന ഒരു സംഘം ചെറുപ്പക്കാർ, ആ നാട്ടിലെ വലിയൊരു വിഭാഗത്തെ അതിനായി ദുരുപയോഗപ്പെടുത്തുന്നു. ഇവരുടെ സംരക്ഷണം വാഗ്ദാനം ചെയ്തെത്തുന്ന രാഷ്ട്രീയക്കാരനും ഇതിന്റെ നല്ലൊരു പങ്ക് കൈപ്പറ്റുന്നുണ്ട്. ഇവർക്കിടയിൽ പുതുതായെത്തുന്ന പോലീസുദ്യോഗസ്ഥ ഇതിനെതിരെ പ്രവർത്തിക്കുന്നതുമാണ് ചിത്രത്തിന്റെ കഥാതന്തു.
പരമ്പരകൾ
തിരുത്തുകനമ്പർ | സീസൺ | എപ്പി സോഡ് |
സംവിധാനം | ദൈർഘ്യം
(മിനിറ്റ്) |
---|---|---|---|---|
1 | സീസൺ 1 | 1 | സൌമ്യേന്ദ്ര
പാധി |
35 |
2 | 2 | 27 | ||
3 | 3 | 24 | ||
4 | 4 | 23 | ||
5 | 5 | 27 | ||
6 | 6 | 25 | ||
7 | 7 | 30 | ||
8 | 8 | 25 | ||
9 | 9 | 24 | ||
10 | 10 | 49 | ||
11 | സീസൺ 2 | 1 | 42 | |
12 | 2 | 37 | ||
13 | 3 | 37 | ||
14 | 4 | 40 | ||
15 | 5 | 40 | ||
16 | 6 | 41 | ||
17 | 7 | 47 | ||
18 | 8 | 54 |
നിർമ്മാണം
തിരുത്തുകസംവിധായകനായ സൌമ്യേന്ദ്ര പാധി 2015-ൽ വായിച്ച ലേഖനത്തിൽ ജംതാരയിലെ സ്കൂൾ കുട്ടികൾ നടത്തിയ സൈബർ തട്ടിപ്പിനെ കുറിച്ച് വിവരിച്ചിരുന്നു. ടീമിലെ അംഗങ്ങളെ സംഭവത്തെ കുറിച്ച് ഗവേഷണം നടത്താനായി അയച്ച അദ്ദേഹം[4], തുടർന്ന് ഈ മിനി സീരീസിന് തുടക്കം കുറിക്കുകയായിരുന്നു. സ്ഥലത്തെ പോലീസ് സൂപ്രണ്ട് ആയിരുന്ന ജയ റോയ് എന്ന വനിതാ ഓഫീസറാണ് സീരീസിലെ ഡോളി സാഹു എന്ന കഥാപാത്രം[5].
സീരീസ് ഏറെ നിരൂപകപ്രശംസ നേടിയിരുന്നു[6][7][8][9].
അവലംബം
തിരുത്തുക- ↑ "Jamtara: Sabka Number Aayega trailer – Netflix, Viacom18's first Indian original series is a crime thriller about phishing". Firstpost. 23 December 2019. Retrieved 25 January 2020.
- ↑ Patwa, Priyadarshini (2022-09-20). "'Jamtara Season 2' to 'Babli Bouncer', 12 new movies and shows releasing this Friday, 23rd September that bring the best of all genre on Netflix, ZEE5 and more". GQ India (in Indian English). Retrieved 2022-09-26.
- ↑ Arora, Akhil (3 January 2020). "Jamtara Netflix Series Release Date, Trailer, Cast, Director, Writer, and More". NDTV. Retrieved 25 January 2020.
- ↑ Paul, Ushnota (21 January 2020). "Behind the scenes with the Jamtara director Soumendra Padhi and cast". The Telegraph. Retrieved 25 January 2020.
- ↑ Panicker, Anahita (16 January 2020). "Director Soumendra Padhi on 'Jamtara', the Netflix series about Jharkand's [sic] phishing scam". The Hindu. Retrieved 25 January 2020.
- ↑ "Jamtara: Sabka Number Aayega review: An engaging beginning with a tapering tail". The New Indian Express. 18 January 2020. Retrieved 25 January 2020.
- ↑ "'Jamtara – Sabka Number Ayega' review: Netflix series about a phishing scam will have you hooked". Scroll.in. 14 January 2020. Retrieved 25 January 2020.
- ↑ "Great Performances Make up for the Simple Writing in 'Jamtara'". The Quint. 15 January 2020. Retrieved 25 January 2020.
- ↑ "Jamtara review: Netflix India's underdog series washes away the stench of recent big-budget failures". Hindustan Times. 10 January 2020. Retrieved 25 January 2020.