ഛോട്ടാ ഭീം

കുട്ടികൾക്കുള്ള ഇന്ത്യൻ കാർട്ടൂൺ പരമ്പര

ഛോട്ടാ ഭീം എന്നത് പോഗോ TVയിൽ പ്രദർശിപ്പിക്കുന്ന ഒരു അനിമേറ്റഡ് പരിപാടിയാണ്. ഈ പരമ്പര ഉണ്ടാക്കിയത് ഗ്രീൻ ഗോൾഡ് അനിമേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ CEO ആയ രാജീവ് ചിലകയാണ്. 2000 വർഷങ്ങൾക്ക് മുമ്പുള്ള ഗ്രാമീണഭാരതത്തിലെ ധോലക്പൂർ എന്ന പട്ടണത്തിലാണ് കഥാനായകനായ ഭീം താമസിക്കുന്നത്. 9 വയസ്സുള്ള ഭീം എന്ന കഥാപാത്രത്തെ ചുറ്റിയാണ് കഥ നീങ്ങുന്നത്. ഭീം ധൈര്യശാലിയും ശക്തനും ബുദ്ധിമാനുമായ ഒരു കുട്ടിയാണ്. 11 വയസ്സുള്ള കാലിയ പഹെൽവാനാണ് ഭീമിന്റെ എതിരാളി. ഭീമിനു ലഭിക്കുന്ന പ്രശസ്തിയിൽ അസൂയാലുവാണ് കാലിയ. കാലിയയും കാലിയയുടെ ഒപ്പം എപ്പോഴുമുള്ള ദോലുവും ഭോലുവും എപ്പോഴും ഭീമിനെ അലോസരപ്പെടുത്താനും തോൽപ്പിക്കാനും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ എല്ലാ ശ്രമങ്ങളും വിഫലമാകുന്നു. ഭീമിന്റേയും കൂട്ടുകാരുടേയും അവരും കാലിയയുമായുള്ള എതിർപ്പിന്റേയും കഥയാണ് ഈ പരമ്പര. ധോലക്പൂരിലെ ഓരോ കുട്ടിയും ഭീമിലേക്കാണ് ഉറ്റുനോക്കുന്നത്. എന്തെന്നാൽ ഭീം എല്ലാവരുടേയും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു. ധോലക്പൂരിലും അതിനു ചുറ്റുമായി കിച്ചക്, മംഗൽ സിംഗ് എന്നീ ശത്രുക്കളും ഭീമിനുണ്ട്. ഇന്ദ്രവർമ്മ രാജാവും അദ്ദേഹത്തിന്റെ പുത്രി ഇന്ദുമതിയും ഏതൊരു പ്രധാനപ്പെട്ട കാര്യം വരുമ്പോഴും ഭീമിനെയാണ് വിശ്വസിച്ച് ഏൽപ്പിക്കുക.

ഛോട്ടാ ഭീം
മറ്റു പേരുകൾMighty Little Bheem
തരംComedy, Action
സംവിധാനംരാജീവ് ചിലക
ഓപ്പണിംഗ് തീം"ഛോട്ടാ ഭീം" by chorus
ഈണം നൽകിയത്സുനിൽ കൗശിക്
രാജ്യംഇന്ത്യ
ഒറിജിനൽ ഭാഷ(കൾ)ഹിന്ദി
ഇംഗ്ലീഷ്
സീസണുകളുടെ എണ്ണം4
എപ്പിസോഡുകളുടെ എണ്ണം82
നിർമ്മാണം
നിർമ്മാണംപി. രമേഷ്
സമയദൈർഘ്യം22 minutes
വിതരണംഗ്രീൻ ഗോൾഡ് അനിമേഷൻ
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്പോഗോ
ഒറിജിനൽ റിലീസ്2008 – ഇതുവരെ
External links
Website
Production website

കഥാപാത്രങ്ങൾ

തിരുത്തുക
  • ഭീം : ഭീം സാഹസികനും കുസൃതിയുമായ 9 വയസ്സുള്ള ഒരു കുട്ടിയാണ്. അസാധാരണ ശക്തിയാണ് ഭീമിന്റെ പ്രത്യേകത. ഭീമിന്റെ ഗ്രാമമായ ധോലക്പൂരിന് ഈ ശക്തി ഒരു അനുഗ്രഹമാണ്. ഈ ശക്തിയാലാണ് ഭീം, നാട് നേരിടേണ്ടി വരുന്ന എല്ലാ ആപത്തുകളും പരിഹരിക്കുന്നത്. ഈ കുട്ടി ഒരു മഹാമനസ്കനും ആപത്തിൽപ്പെടുന്നവരേയും പാവങ്ങളേയും സഹായിക്കാനായി തന്റെ ശക്തി ഉപയോഗിക്കുന്നവനുമാണ്. ധോലക്പൂരിലെ രാജാവിന്റെ പ്രിയപ്പെട്ടവനാണ് ഭീം. "ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ്" തുടങ്ങിയ മത്സരങ്ങളിൽ ഭീമിന് വിജയിക്കാനായിട്ടുണ്ട്. "ബെസ്റ്റ് പേഴ്സൺ" പുരസ്കാരവും ഭീമിന് ലഭിച്ചിട്ടുണ്ട് (ബഹുറുപിയ ഭീം എന്ന എപ്പിസോഡിൽ പരാമർശിച്ചിരിക്കുന്നു). ഭീം കുറ്റവാളികളേയും കള്ളന്മാരേയും പിടികൂടി കൊട്ടാരത്തിൽ ഏൽപ്പിക്കാറുമുണ്ട്. നിഷ്കളങ്കരുടേയും പാവപ്പെട്ടവരുടേയും മൃഗങ്ങളുടേയും രക്ഷകനായും ഭീം കാണപ്പെടുന്നു. ഈ ലോകത്തിന്റെ തന്നെ സംരക്ഷണമാണ് ഭീമിന്റെ ലക്ഷ്യം. ഭീം ഭക്ഷണപ്രിയനാണ്. ലഡുവാണ് ഭീമിന്റെ പ്രിയപ്പെട്ട ഭക്ഷണം. അത് കഴിക്കുന്നതോടു കൂടി ഭീം സാധാരണത്തേക്കാൾ ശക്തിശാലിയായിത്തീരുന്നു. പലപ്പോഴും ചുട്ട്കിയാണ് ഭീമിന് മുന്നിൽ ലഡു വെച്ച് നീട്ടാറുള്ളത്.
  • ചുട്ട്കി : 7 വയസ്സുള്ള ഒരു പെൺകുട്ടിയാണ് ചുട്ട്കി. ഇവളാണ് ഭീമിന്റെ ഏറ്റവും അടുത്ത കൂട്ടുകാരി. എല്ലാ സാഹസത്തിലും ഭീമിന്റെ ഒപ്പമുണ്ടാവും ചുട്ട്കി. ചുട്ട്കിയും ഒരു സാധാരണ പെൺകുട്ടിയല്ല. വീട്ടുകാര്യങ്ങളിൽ നല്ല ഉത്തരവാദിത്തം പുലർത്തുകയും കാട്ടിലെ എല്ലാ ജീവികളോടും വളരെ നന്നായി പെരുമാറുകയും ചെയ്യുന്നവളാണ് ചുട്ട്കി. എന്നിരുന്നാലും ഒരു മുൻകോപക്കാരിയാണ്. ബ്രാഹ്ംബട്ടിന്റെ ശാപം - രണ്ടാം ഭാഗം (The Curse of Bramhbhatt-Part 2) എന്ന എപ്പിസോഡിൽ സ്വർണ്ണം എടുക്കാനായി ഇവൾ അത്യാഗ്രഹം കാണിക്കുന്നതായി കാണിച്ചിരിക്കുന്നു. ചുട്ട്കിക്ക് ഭീമിനോട് ഒരു പ്രത്യേക താല്പര്യമുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ മാന്ത്രികപ്പാവ (Magic Doll) മുതലായ എപ്പിസോഡിൽ നമുക്കത് കാണാം.
  • രാജു : സാമർത്ഥ്യവാനും ധൈര്യശാലിയുമായ 4 വയസ്സുകാരനാണ് രാജു. ഭീമാണ് രാജുവിന്റെ മാതൃകാപുരുഷൻ.
"https://ml.wikipedia.org/w/index.php?title=ഛോട്ടാ_ഭീം&oldid=1696677" എന്ന താളിൽനിന്ന് ശേഖരിച്ചത്