ചൗടൗക്വാ തടാകം
ചൗടൗക്വാ തടാകം പൂർണ്ണമായും അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് ചൗടൗക്വാ കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു തടാകമാണ്. തടാകത്തിന് ഏകദേശം 17 മൈൽ (27 കിലോമീറ്റർ) നീളവും ഏറ്റവും വീതിയുള്ള ഭാഗത്ത് ഏകദേശം രണ്ട് മൈൽ (3.2 കിലോമീറ്റർ) വീതിയുമുണ്ട്. തടാകത്തിൻറെ ഉപരിതല വിസ്തീർണ്ണം ഏകദേശം 13,000 ഏക്കർ (53 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൻറെ പരമാവധി ആഴം ഏകദേശം 78 അടി (24 മീറ്റർ) ആണ്. ഏകദേശം 41.1 മൈൽ (66 കി.മീ) നീളത്തിലുള്ള തീരപ്രദേശത്തിൽ 2.6 മൈൽ (4 കി.മീ) ഒഴികെ ബാക്കിയെല്ലാം സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്.
ചൗടൗക്വാ തടാകം | |
---|---|
സ്ഥാനം | Chautauqua County, New York |
നിർദ്ദേശാങ്കങ്ങൾ | 42°09′22″N 79°23′44″W / 42.15611°N 79.39556°W |
Lake type | Natural |
പ്രാഥമിക അന്തർപ്രവാഹം | Big Inlet |
Primary outflows | Chadakoin River |
Catchment area | 180 ച മൈ ([convert: unknown unit]) |
Basin countries | United States |
പരമാവധി നീളം | 17 മൈ (27 കി.മീ) |
പരമാവധി വീതി | 2 മൈ (3.2 കി.മീ) |
Surface area | 13,000 ഏക്കർ (5,300 ഹെ) |
പരമാവധി ആഴം | 78 അടി (24 മീ) |
തീരത്തിന്റെ നീളം1 | 41 മൈ (66 കി.മീ) |
ഉപരിതല ഉയരം | 1,308 അടി (399 മീ) |
അധിവാസ സ്ഥലങ്ങൾ | Jamestown |
1 Shore length is not a well-defined measure. |
ഇപ്പോൾ വംശനാശം സംഭവിച്ച ഈറി ഭാഷയിൽ നിന്നാണ് തടാകത്തിന്റെ പേര് ഉരുത്തിരിഞ്ഞത്. ഈറി ജനത അവരുടെ ഭാഷയെക്കുറിച്ച് സമഗ്രമായ പഠനം നടത്തുന്നതിന് മുമ്പായി ബീവർ യുദ്ധത്തിൽ പരാജയപ്പെട്ടതിനാൽ, അജ്ഞാതവും ഊഹാപോഹങ്ങളുടേതുമായിതുടരുന്ന ഇതിൻറെ അർത്ഥം ദീർഘകാലത്തെ രണ്ട് നാടോടി വിവർത്തനങ്ങളായ "മധ്യത്തിൽ കെട്ടിയിരിക്കുന്ന ബാഗ്" എന്നും ""മത്സ്യം പുറത്തെടുക്കുന്ന സ്ഥലം""[1] എന്നിങ്ങനെയാണ്. രണ്ടാമത്തേതിന് മറ്റ് ഇറോക്വോയൻ ഭാഷകളിലെ സമാന പദങ്ങളെ അടിസ്ഥാനമാക്കി അൽപ്പം പിന്തുണയ്ക്കക്കപ്പെടുന്നു.[2]
ഭൂമിശാസ്ത്രം
തിരുത്തുകതടാകത്തിന് കിഴക്കുഭാഗത്തെ ഫിംഗർ തടാകങ്ങൾക്കു സമാനമായ ഭൂമിശാസ്ത്രപരമായ ഘടന (വളരെ നീളമുള്ള, ഇടുങ്ങിയ താഴ്‌വര) ഉണ്ടെങ്കിലും, ഇത് ഫിംഗർ തടാകങ്ങളിൽ ഒന്നായി പരിഗണിക്കപ്പെടുന്നില്ല. ചൗടൗക്വാ തടാകത്തിലെ ജലം ആ തടാകങ്ങളുടെ പടിഞ്ഞാറൻ അറ്റത്തേക്ക് ലംബമായി ഒഴുകുന്നതും വ്യത്യസ്തമായ ഒരു നീർത്തടത്തിൽ സ്ഥിതിചെയ്യുന്ന ഇത് വ്യത്യസ്തമായ ഒരു പ്രക്രിയയാൽ രൂപപ്പെട്ടതുമാകാം.
അവലംബം
തിരുത്തുക- ↑ "Stories behind names of many familiar places". Olean Times Herald. February 7, 2016. Retrieved August 29, 2016.
- ↑ John Phillips Downs; Fenwick Y Hedley (1921). History of Chautauqua County, New York, and Its People. American Historical Society. p. 11. Retrieved March 4, 2013.