ച്രിയ ദേശീയോദ്യാനം
ച്രിയ ദേശീയോദ്യാനം[1] (Arabic:الحديقة الوطنية الشريعة), അൾജീരിയയിലെ ഏറ്റവും ചെറിയ ദേശീയോദ്യാനങ്ങളിൽ ഒന്നാണ്. ബ്ലിഡ പ്രവിശ്യായിലാണ് ഇതു സ്ഥിതിചെയ്യുന്നത്. ദേശീയദ്യാത്തിനു സമീപമുള്ള ച്രിയ എന്ന ചെറുപട്ടണത്തിൻ പേരിനെ ആസ്പദമാക്കി നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ബ്ലിഡീൻ അറ്റ്ലസ് (ടെൽ അറ്റ്ലസിൻറെ ഭാഗം) എന്നറിയപ്പെടുന്ന ഒരു പർവ്വതപ്രദേശത്താണ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. ഇതിൽ ച്രിയ സ്കീ സ്റ്റേഷനും ഉൾപ്പെടുന്നു. ഗ്രോട്ടോ ഒാഫ് ചിഫ, ആഫ്രിക്കയിലെ സ്കീയിങ് സ്റ്റേഷനുകളിൽ സ്വാഭാവിക മഞ്ഞിൽ സ്കീയിംഗ് നടത്താൻ സാധിക്കുന്ന ഏതാനും ചില സ്കീയിംഗ് സ്റ്റേഷനുകളിലൊന്നാണ്.
Chréa National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Blida Province, Algeria |
Nearest city | Chréa |
Coordinates | 36°21′N 2°45′E / 36.350°N 2.750°E |
Area | 260 km2 |
Established | 1985 |
വ്യത്യസ്തങ്ങളായ സസ്യജന്തു ജാലങ്ങളുടെ ആവാസകേന്ദ്രമാണ് ച്രിയ ദേശീയോദ്യാനം.
ഇതിലെ പുരാതന അറ്റ്ലസ് സെഡാർ വനങ്ങൾ വംശനാശ ഭീഷണി നേരിടുന്ന ബാർബറി മക്വാക്കെകളുടെ ആവാസമേഖലയാണ്. ബാർബറി മക്വാക്കെകളുടെ (Macaca sylvanus) ഉപവിഭാഗങ്ങളിലുള്ള അംഗസംഖ്യയെ സംരക്ഷിക്കുന്ന അൾജീരിയയിലെ ഇത്തരത്തിലുള്ളഏതാനുംചില ആവാസ മേഖലകളിൽ ഒന്നാണ് ഈ ദേശീയ ഉദ്യാനം.[2]