ചോ യോങ്-ഗോൻ
ഉത്തരകൊറിയൻ ഭരണകൂടം വധിച്ചുവെന്നു കരുതുന്ന ഉപപ്രധാനമന്ത്രിയാണ് ചോ യോങ്-ഗോൻ. രാഷ്ട്രത്തലവൻ കിം ജോങ് ഉന്നിൻറെ തീരുമാനങ്ങളിൽ വിയോജിച്ചതാണ് ചോ യോങ്ങിനെതിരെയുള്ള കുറ്റമായി ആരോപിയ്ക്കുന്ന. കിം ജോങ് ഉന്നിന്റെ ഉത്തരവിനെത്തുടർന്ന് 2015 മെയ് മാസത്തിലാണ് ശിക്ഷ നടപ്പാക്കിയതെന്നു കരുതുന്നു. കിം ജോങ് ഉന്നിന്റെ പാരിസ്ഥിതി സംബന്ധമായ തീരുമാനങ്ങളിലുള്ള അദ്ദേഹത്തിന്റെ വിയോജിപ്പാണ് പ്രധാന ആരോപണം.കൊറിയൻ വിദേശനയങ്ങളിൽ അവഗാഹമുള്ള വ്യക്തിയും നയതന്ത്രബന്ധങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്ന ആളുമായിരുന്നു ചോ യോങ്.[1]