ചോ. ധർമ്മൻ
തമിഴ് എഴുത്തുകാരനാണ് ചോ. ധർമ്മൻ(ജനനം : 8 ആഗസ്റ്റ് 1952). തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലെ കോവിൽപ്പെട്ടി ഗ്രാമത്തിൽ ജനിച്ചു. ചോ. ധർമ്മരാജ് എന്നാണ് യഥാർത്ഥ പേര്. തുണിമിൽ ജീവനക്കാരനായി തൊഴിലെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മിക്കകൃതികളും അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ ആഗ്രഹാഭിലാഷങ്ങളും ദുരിതങ്ങളും പ്രമേയമാക്കുന്നവയാണ് ആകെ ഒൻപതു കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[1] ഇതിൽ ചെറുകഥകളും നോവലുകളും ഉൾപ്പെടും.വസന്ത സൂരിയ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്ത കൂഗൈ (The owl) എന്ന കൃതി ഓക്സ്ഫോർഡ് പ്രസിദ്ധീകരിച്ചു.[2] പടക്കങ്ങൾ എന്ന ചെറുകഥയും ജനശ്രദ്ധപിടിച്ചുപറ്റി.[3]
കൃതികൾ
തിരുത്തുക- ശൂൽ (Sool /சூல்)
- ചോ.ധർമ്മൻ കതൈകൾ. (Cho. Dharman Kadhaigal)[4]
- ഈരം
- സോകവനം
അവലംബം
തിരുത്തുക- ↑ http://www.thehindu.com/books/literary-review/aparna-karthikeyan-in-conversation-with-cho-dharman/article7619145.ece
- ↑ http://www.thehindu.com/books/literary-review/a-mangai-reviews-koogai-the-owl/article7378782.ece
- ↑ http://paribhaasha2016.blogspot.in/search/label/ചോ%20ധർമ്മൻ
- ↑ https://www.amazon.in/Books-Dharman/s?ie=UTF8&page=1&rh=n%3A976389031%2Cp_27%3ACho%20Dharman