ചോഗോലിസ
പാകിസ്താൻ അധിനിവേശ കശ്മീരിലെ കാരക്കോറം മേഖലയിലെ ഒരു ട്രേപ്സോയിഡൽ പർവതമാണ് ചോഗോലിസ. ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടികളിൽ ചിലത് സ്ഥിതിചെയ്യുന്ന കോൺകോർഡിയ മേഖലയിലെ ബാൾട്ടോറോ ഹിമാനിയ്ക്ക് സമീപമാണ് ഇത് സ്ഥിതിചെയ്യുന്നത്. നിരവധി കൊടുമുടികളുള്ള ചോഗോലിസയുടെ തെക്കുപടിഞ്ഞാറേ മുഖത്തെ ഏറ്റവും ഉയർന്ന കൊടുമുടിയായ ചോഗോലിസ I ഏകദേശം 7,665 മീറ്റർ (25,148 അടി) അടി ഉയരമുള്ളതാണ്. രണ്ടാമത്തെ ഉയരമുള്ള കൊടുമുടി വടക്കു കിഴക്കൻ വശത്തുള്ളതും 7,654 മീറ്റർ ഉയരമുള്ളതുമായ ചോഗോലിസ II ആണ്. 1892 ൽ മാർട്ടിൻ കോൺവേ ഈ കൊടുമുടിക്ക് ബ്രൈഡ് പീക്ക് എന്നു പേരിട്ടിരുന്നു.[4]
Chogolisa | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 7,665 മീ (25,148 അടി) [1] Ranked 36th |
Prominence | 1,624 മീ (5,328 അടി) [2] |
Listing | Ultra |
Coordinates | 35°36′51″N 76°34′45″E / 35.61417°N 76.57917°E [2] |
മറ്റ് പേരുകൾ | |
Native name | چوگولیزا (Urdu) |
English translation | Great Hunt |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Gilgit–Baltistan, Pakistan[3] |
Parent range | Karakoram |
Climbing | |
First ascent | August 2, 1975 (Chogolisa I) 1958 (Chogolisa II) |
Easiest route | rock/snow/ice climb |
അവലംബം
തിരുത്തുക- ↑ "Chogolisa/Bride Peak". Everest News. Retrieved 2004-01-03.
- ↑ 2.0 2.1 "Karakoram and India/Pakistan Himalayas Ultra-Prominences". peaklist.org. Retrieved 2010-08-05.
- ↑ This region is disputed and controlled by Pakistan; the whole region is claimed by India. See e.g. The Future of Kashmir on the BBC website.
- ↑ Conway, Sir William Martin (1894). Climbing and Exploration in the Karakoram Himalayas. Indus Publishing. ISBN 81-7387-122-1.