പിറന്നാൾ, വിവാഹം, സൽക്കാരങ്ങൾ തുടങ്ങിയവയ്ക്ക് വിളമ്പന്ന ചോക്കളേറ്റ് ചേർന്ന ഒരു കേക്ക് ആണ് ചോക്കളേറ്റ് കേക്ക്. ചേരുവകളും ചോക്കളേറ്റ് രുചിയും മാറുന്ന വിധം ചോക്കളേറ്റ് കേക്കുകൾ പല തരത്തിൽ ഉണ്ട്. ചില തരങ്ങളിൽ കൂടുതൽ ഫ്ലേവറുകളും പല തരത്തിലുള്ള ചോക്കളേറ്റുകളും കാണും.

Chocolate cake
Four-layer fudge cake with chocolate icing
വിഭവത്തിന്റെ വിവരണം
തരംCake
പ്രധാന ചേരുവ(കൾ)Chocolate or cocoa powder
സാച്ചെർറ്റോർട്ട്, ഒരു വിയെന്നീസ് രണ്ടു പാളി കേക്ക്.

സാധാരണയായി ചോക്കളേറ്റ് കേക്കിന്റെ ചേരുവകൾ മാവ്, ബേക്കിങ്ങ് പൊടി, ബേക്കിങ്ങ് സോഡ, ഉപ്പ്, കൊക്കോപ്പൊടി, പഞ്ചസാര, പാൽ, മുട്ട, കുറുക്കാനായി/നെയ്യ്/ബട്ടർ/മാർഗരീൻ/എണ്ണ, വെള്ളം എന്നിവയാണ്.

ചോക്കളേറ്റ് കേക്കിനെ അലങ്കരിക്കുന്നതിനുള്ള ഒരു പരമ്പരാഗത ശൈലി കേക്കിനെ രണ്ട് ഒൻപതിഞ്ഞ് പാത്രങ്ങളിൽ ബേക്ക് ചെയ്ത് അവയെ ഒന്നിനു മുകളിൽ ഒന്നായി അടുക്കി, ഇവയ്ക്ക് ഇടയിൽ പതപ്പിച്ച ക്രീമും ചെറി പൈ-യും നിറയ്ക്കുക എന്നതാണ്. ഇതിനെ ബ്ലാക്ക് ഫോറസ്റ്റ് ഗറ്റൂ (ബ്ലാക്ക് ഫോറസ്റ്റ് കേക്ക്) എന്നു വിളിക്കുന്നു.

റ്റൈം മാസിക 2004-ൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ചോക്കളേറ്റ് കേക്ക് അമേരിക്കയുടെ ഏറ്റവും പ്രിയപ്പെട്ട കേക്ക് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഈ സർ‌വ്വേയിൽ വാനില, കാരട്ട് കേക്കുകൾ ആയിരുന്നു ചോക്കളേറ്റ് കേക്ക് കഴിഞ്ഞാൽ ഏറ്റവും പ്രിയപ്പെട്ടവ.


പാചകവിധികൾ

തിരുത്തുക
 
Wikibooks
വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്
"https://ml.wikipedia.org/w/index.php?title=ചോക്കളേറ്റ്_കേക്ക്&oldid=4107618" എന്ന താളിൽനിന്ന് ശേഖരിച്ചത്