തിരഞ്ഞെടുക്കപ്പെട്ടതല്ലാത്ത, സമ്പുഷ്ടീകരിച്ച അഗർ മാധ്യമങ്ങളിലൊന്നാണ് ചോക്കലേറ്റ് അഗർ (Chocolate agar).[1] ഇത് രക്ത അഗറിന്റെ ഒരു വകഭേദമാണ്. 10% ചെമ്മരിയാടിന്റെ രക്തം 80°C-ൽ ചൂടാക്കി രക്തവിഘടനം നടത്തിയാണ് ഇത് നിർമ്മിക്കുന്നത്. ചോക്കലേറ്റിന്റെ നിറമുള്ളതുകൊണ്ടാണ് ഇതിനെ ചോക്കലേറ്റ് അഗർ എന്ന് വിളിക്കുന്നത്. എന്നാൽ ഇതിൽ ചോക്കലേറ്റിന്റെ അംശമൊന്നുമില്ല. ഹീമോഫിലസ് ഇൻഫ്ലുവെൻസ പോലുള്ള പലതരം പോഷകങ്ങൾ ആവശ്യമുള്ള ബാക്ടീരിയയെ വളർത്താനാണ് ഇത് ഉപയോഗിക്കുന്നത്.[2] ചോക്കലേറ്റ് അഗറിൽ ബാസിട്രാസിൻ ചേർക്കുന്നതോടെ ഇത് മറ്റ് ബാക്ടീരിയൽ കോളനികളുടെ വളർച്ച മുരടിപ്പിക്കുകയും, തിരഞ്ഞെടുക്കപ്പെട്ട മാധ്യമമായി മാറുകയും ചെയ്യും.

ഫ്രാൻസിസെല്ല ടുളറെൻസിസ് വളർച്ചയുള്ള ചോക്കലേറ്റ് അഗർ
  1. "ചോക്കലേറ്റ് അഗർ". അനേറോബ് മീഡിയ. Retrieved 28 സെപ്റ്റംബർ 2012.
  2. Gunn, B.A. "Chocolate agar: A differential medium for gram positive cocci". PubMed. Retrieved 28 September 2012.
"https://ml.wikipedia.org/w/index.php?title=ചോക്കലേറ്റ്_അഗർ&oldid=1697478" എന്ന താളിൽനിന്ന് ശേഖരിച്ചത്