ചൊവ്വ (ദിവസം)
ഒരാഴ്ചയിൽ തിങ്കളാഴ്ചയ്ക്കും ബുധനാഴ്ചയ്ക്കും ഇടയിൽ വരുന്ന ദിവസമാണ് ചൊവ്വാഴ്ച
ഒരാഴ്ചയിൽ തിങ്കളാഴ്ചയ്ക്കും ബുധനാഴ്ചയ്ക്കും ഇടയിൽ വരുന്ന ദിവസമാണ് ചൊവ്വാഴ്ച. ഐഎസ്ഒ 8601 പ്രകാരം ആഴ്ചയിലെ രണ്ടാമത്തെ ദിവസമായി ഇത് കണക്കാക്കപ്പെടുന്നു. പല രാജ്യങ്ങളിലും ചൊവ്വാഴ്ചയെ ഇതേ രീതിയിൽ കണക്കാക്കുന്നു. എന്നാൽ ഇന്ത്യ, അമേരിക്കൻ ഐക്യനാടുകൾ, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ചൊവ്വാഴ്ച ആഴ്ചയിലെ മൂന്നാമത്തെ ദിവസമാണ്.