ചൊവ്വയുടെ ഉപരിതലത്തിന്റെ നിറം അതിനെ മറ്റു ഗ്രഹങ്ങളിൽ നിന്നും പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്നു. പല മനുഷ്യ സംസ്കാരങ്ങളും ചൊവ്വയുടെ നിറത്തെ അടിസ്ഥാനമാക്കിയാണ് അതിനു പേരിട്ടിരിക്കുന്നത്. കൂടാതെ ഈ നിറത്തെ പ്രതിനിധീകരിച്ച് പല വിശ്വാസങ്ങളും കെട്ടുകഥകളും നിലനിൽക്കുന്നു. ചൊവ്വയുടെ ഏതാണ്ട് ആദ്യത്തെ പേരായ ഹാർ ഡെക്കർ എന്നതിനു ഈജിപ്‌ഷ്യൻ ഭാഷയിൽ 'ചുവന്ന ആൾ' എന്നാണ് അർഥം.[1] ഭാരതീയ ജ്യോതിഷത്തിൽ ചൊവ്വയ്ക്ക് ലോഹിതാങ്കൻ(അർഥം: ചുവന്ന ആൾ)), അങ്കരാകൻ എന്നെല്ലാമാണ് പേര്. ഇതിനു കാരണവും ചൊവ്വയുടെ ചുവന്ന നിറം തന്നെ[1] . പല സംസ്കാരങ്ങളും ചൊവ്വയെ യുദ്ധത്തിൻറെയും മറ്റും ദേവനാക്കാൻ കാരണവും ചൊവ്വയുടെ ഈ ചോരയുടെ നിറമാണ്. ചൊവ്വയിൽ ഇറങ്ങിയ ആധുനിക പേടകങ്ങൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച്, ചൊവ്വയുടെ ഉപരിതലം മാത്രമല്ല, അവിടുത്തെ ആകാശവും ചുവന്ന നിറത്തിലാണ്.

മാർസ് പാത്ത് ഫൈൻഡർ ചിത്രീകരിച്ച ചൊവ്വയുടെ പാറകൾ നിറഞ്ഞ ഉപരിതലം.

നിറത്തിന് കാരണം തിരുത്തുക

ചൊവ്വയുടെ ഈ നിറത്തിന് കാരണം പ്രധാനമായും പൊടിപടലങ്ങലാണ്. ചൊവ്വയുടെ അന്തരീക്ഷത്തിൽ 3 മൈക്രോ മീറ്റർ മുതൽ 45 മൈക്രോ മീറ്റർ വരെ വലിപ്പമുള്ള കണികകൾ കൊണ്ട് നിറഞ്ഞ ഒരു ആവരണം തന്നെ ഉണ്ട്.[2][3] ഈ ആവരണം സാധാരണയായി മില്ലീമീറ്റർ കണക്കിന് വലിപ്പമുള്ളവയാണ്.

പൊടിപടലങ്ങൾ തിരുത്തുക

ഫെറിക് ഓക്സൈഡ്‌ അടങ്ങിയതിനാലാണ് ചൊവ്വയിലെ പൊടിപടലങ്ങൾക്ക് ചുവപ്പ് നിറം. അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന ഫെറിക് ഓക്സൈഡിന്റെ യഥാർത്ഥ ഘടന ഇതുവരെ വേർതിരിചിട്ടില്ലെങ്കിലും, നാനോ ക്രിസ്റ്റൽ ആയ ചുവന്ന ഹെമാറ്റൈറ്റ്(α-Fe2O3) ആകാം ഇതിന്റെ ഭൂരിഭാഗവും എന്നാണ് നിഗമനം.[4] [5] ബാക്കി ഭാഗം, പിണ്ഡത്തിന്റെ ഏകദേശം 50%ത്തോളം, ടൈറ്റാനിയം കലർന്ന മാഗ്നറ്റൈറ്റ് ആകാം(Fe3O4).[6] മാഗ്നറ്റൈറ്റിന് സാധാരണ ഗതിയിൽ കറുത്ത നിറമാണ് ഉള്ളത്[7]. അതിനാൽ ചൊവ്വയ്ക്ക് ചുവന്ന നിറം നല്കിന്നതിനു മാഗ്നറ്റൈറ്റിന് പങ്കില്ല.

അവലംബം തിരുത്തുക

  1. 1.0 1.1 Kieffer, Hugh H., Bruce M. Jakosky, and Conway W. Snyder (1992), "The planet Mars: From antiquity to the present," in Mars, University of Arizona Press, Tucson, AZ, p. 2 ISBN 0816512574 Archived 2011-06-04 at the Wayback Machine.
  2. Fergason et al. (2006), doi 10.1029/2005JE002583
  3. Lemmon et al. (2004), doi 10.1126/science.1104474
  4. Bibring et al. (2006), doi 10.1126/science.1122659
  5. Poulet et al. (2007), doi 10.1029/2006JE002840
  6. Goetz et al. (2007)
  7. Mindat entry

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചൊവ്വയുടെ_നിറം&oldid=3631623" എന്ന താളിൽനിന്ന് ശേഖരിച്ചത്