ചേർത്തല രാജൻ
കേരളീയനായ ഒരു നാടക അഭിനേതാവും സംവിധായകനും ആണ് ചേർത്തല രാജൻ. ഏകദേശം 55 വർഷമായി കേരള പ്രൊഫഷണൽ നാടക വേദിയിൽ പ്രവർത്തിക്കുന്നു. നിലവിൽ കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ബോർഡ് അഗം കൂടിയാണ് ചേർത്തല രാജൻ. [1]
ജീവിതരേഖ
തിരുത്തുകകേരളത്തിൽ ആലപ്പുഴ ജില്ലയിൽ ചേർത്തല എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിനും ഭാര്യ ഐബി രാജനും രണ്ട് മക്കളുണ്ട്.[2]
15 ആം വയസ്സിൽ ചേർത്തല മുട്ടം പള്ളി കേന്ദ്രമാക്കി രൂപീകരിച്ച എംഎംഎസ് ക്ലബ്ബിലൂടെ നാടക അഭിനയം ആരംഭിച്ചു.[3] കോളേജ് പഠനശേഷം ചേർത്തലയിലെ ആദ്യത്തെ നാടകസമിതിയായ യവനികയ്‌ക്ക് രൂപം നൽകി 18 നാടകങ്ങൾ സംവിധാനം ചെയ്ത് അവതരിപ്പിച്ചു.[3] തുടർന്ന് ഇതുവരെയായി 55 സമിതികളുടെ വിവിധ നാടകങ്ങളിലായി 3500 ഓളം വേദികളിൽ അഭിനയിച്ചു.[3]
പുരസ്കാരങ്ങൾ
തിരുത്തുക1972 ൽ കേരള സർവ്വകലാശാല നടത്തിയ നാടകോത്സവത്തിൽ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു.[2] 2019 കേരള സംഗീത നാടക അക്കാദമി അദ്ദേഹത്തിന് ഗുരുപൂജ പുരസ്കാരം നൽകി ആദരിച്ചു.[4][5]
അവലംബം
തിരുത്തുക- ↑ "ഭരണസമിതി".
- ↑ 2.0 2.1 "വയലാറായി വേഷമിട്ട ചേർത്തല രാജന് നാടകത്തിൽ അഞ്ച് പതിറ്റാണ്ടിൻ്റെ തിളക്കം". 2020-10-27. Retrieved 2024-12-15.
- ↑ 3.0 3.1 3.2 "താഴുന്നില്ല തിരശീല; അവർ കഥ തുടരുന്നു". Retrieved 2024-12-15.
- ↑ "Kerala Sangeetha Nataka Akademi fellowships for 3".
- ↑ "Gurupooja" (PDF).