ചേറമ്പറ്റക്കാവ് പൂരം
പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ ചളവറ-തൃക്കടീരി-കോതകുറുശ്ശി പഞ്ചായത്തുകളിലായി ഏഴു ദേശത്തു തട്ടകമുള്ള വള്ളുവനാട്ടിലെ ഒരു "മേജർ"പൂരമാണ് ചേറുമ്പറ്റക്കാവിലെ പൂരം.
ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡിൽ കോതകുറുശ്ശി നിന്നു ചളവറക്കുള്ള പാതയിൽ ഏതാണ്ട് രണ്ടു കിലോമീറ്റർ ദൂരത്താണ് ഈ ഭഗവതിക്കാവ്. കേരളീയന്റെ സങ്കല്പത്തിലുള്ള ഗ്രാമീണാന്തരീക്ഷത്തിൽ വടക്കു കുന്നും, തെക്കു പാടങ്ങളും അതിരിടുന്ന ഒരു "ടിപ്പിക്കൽ" വള്ളുവനാടൻ കാവ്.
ചേറുമ്പറ്റ ഭട്ടതിരി എന്ന നമ്പൂതിരി കുടുംബത്തിലെ ഒരു പരമഭക്തനായ ബ്രാഹ്മണ ശ്രേഷ്ട്ടന് ഉപാസാനമൂർത്തിയായി മൂകാംബികഭഗവതി കൂടെ ഏഴുന്നള്ളി കൂടിയിരുന്നു എന്നു ക്ഷേത്രസങ്കല്പം. തൃക്കടീരി നായർ കുടുംബത്തിന് ഊരാളസ്ഥാനമുള്ള ഈ കാവിൽ മീനമാസത്തിലെ ചോതിനാൾ രാത്രിയുള്ളപ്പോൾ പൂരം "മുളയിടണം"എന്നാണ് ചിട്ട. പിന്നെ അഞ്ചാംനാൾ പൂരം. സാധാരണ 50 നും 60 നും ഇടക്ക് ഗജവീരന്മാരും, നാൽപതോളം ഇണക്കാളകളും, ഒരു ബഹുനിലത്തേരും അടക്കം വർണാഭമായ പൂരം.
കേരളത്തിലെ ഒട്ടുമിക്ക ഗജവീരന്മാരും തിടമ്പേറ്റുന്ന പൂരം. അതിനാൽതന്നെ, എണ്ണം പറഞ്ഞ പൂരങ്ങളുടെ ഗണത്തിൽ ഈ പൂരവും പെടുന്നു.