കേരളത്തിന്റെ നെല്ലറയായ പാലക്കാട്‌ ജില്ലയിലെ ആലത്തൂർ താലൂക്കിൽ മേലാർകോട് പഞ്ചായത്തിൽ ചേരാമംഗലം ദേശത്ത് മന്നത്ത് കാവിലെ വേല മഹോത്സവം നടക്കാറുള്ളത് മേടമാസത്തിലെ വിഷു കഴിഞ്ഞു മൂന്നാം ദിവസമാണ്. ദുർഗ്ഗാഭഗവതിയെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടി ദേശനിവാസികൾ നടത്തുന്ന വാർഷിക ആഘോഷമാണ് ഈ ചേരാമംഗലം വേല മഹോത്സവം.

കേരളത്തിലെ പ്രമുഖ വാദ്യകാലകാരന്മാർ പങ്കെടുക്കുന്ന ഈ ഉത്സവത്തിന് പതിറ്റാണ്ടുകളുടെ പഴക്കവും ഉണ്ട്. തലയെടുപ്പുള്ള ഗജവീരന്മാരും വെടിക്കെട്ടും ആയി രാത്രിയും പകലുമായി നടക്കുന്ന വേല മഹോത്സവത്തിൽ പങ്കെടുക്കുന്നതിനു വിവിദ ദേശങ്ങളിൽ നിന്നും നിരവധി ആളുകൾ എത്തിച്ചേരാറുണ്ട്.

"https://ml.wikipedia.org/w/index.php?title=ചേരാമംഗലം_വേല&oldid=1880985" എന്ന താളിൽനിന്ന് ശേഖരിച്ചത്