കേരളത്തിലെ മലപ്പുറം ജില്ലയിലെ ആനക്കയം പഞ്ചായത്തിൽ പെട്ട ഒരു ഗ്രാമമാണ് ചേപ്പൂർ. മലപ്പുറം ജില്ലയിലെ പ്രധാന നദികളിൽ ഒന്നായ കടലുണ്ടിപ്പുഴ ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു. കുരങ്ങൻചോല വെള്ളച്ചാട്ടം, വ്യൂ പോയിന്റ് തുടങ്ങിയവ ഇവിടത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. എ.എം എൽപി സ്ക്കൂൾ ചേപ്പൂർ എന്ന സ്കൂൾ ഇവിടെ പ്രവർത്തിക്കുന്നു. കൂടാതെ സിദ്ദീഖിയ ടി.ടി.സി കോളേജ്, ഹിഫ്‌ളുൽ ഖുർആൻ കോളേജ് തുടങ്ങിയ കോളേജുകളും ഇവിടെ പ്രവർത്തിക്കുന്നു. മഞ്ചേരി, മലപ്പുറം, പെരിന്തൽമണ്ണ എന്നീ പട്ടണങ്ങളുടെ അടുത്തായാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=ചേപ്പൂർ&oldid=3755849" എന്ന താളിൽനിന്ന് ശേഖരിച്ചത്