ചെറുവത്തലമൊട്ട
കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പ്രദേശമാണ് ചെറുവത്തലമൊട്ട. മയ്യിൽ പഞ്ചായത്തുമായി ഈ സ്ഥലം അതിർത്തി പങ്കിടുന്നുണ്ട്. ചെറുവത്തലമൊട്ടയിൽ നിന്നും വലിയന്നൂർ വഴിയും, കുടുക്കിമൊട്ട വഴിയും, പുതിയതെരു വഴിയും കണ്ണൂർ ആസ്പത്രിയിലേക്ക് ബസ്സുകൾ ലഭ്യമാണ്. ചട്ടുകപ്പാറ, മാണിയൂർ, കടൂർ എന്നിവ സമീപപ്രദേശങ്ങളാണ്.