കോട്ടയം- എറണാകുളം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മൂവാറ്റുപുഴ ആറിന് കുറുകെയുള്ള പാലമാണ്‌ ചെറുകരപാലം.കൊച്ചയിൽനിന്നും മുളന്തുരുത്തി, ആരക്കുന്നം, ചെറുകര പാലംവഴി വെള്ളൂരിലേക്ക് കടക്കാം.കൈപ്പട്ടൂർ, ഒലിയപ്പുറം, അരയൻകാവ്, കാഞ്ഞിരമറ്റം ഭാഗങ്ങളിേലക്കും എളുപ്പമെത്താനും പാലം ഉപയോഗിക്കുന്നു[1] 2012ൽ 8.5 കോടി രൂപയുടെ എസ്റ്റിമേറ്റും ആയി നിർമ്മാണ പ്രവർത്തനം ആരംഭിച്ച ചെറുകര പാലത്തിന് 152 മീറ്റർ നീളവും ഏഴര മീറ്റർ വീതി കൂടാതെ ഇരുവശങ്ങളിലും ഒന്നര മീറ്റർ വീതമുള്ള നടപ്പാതയും ഉണ്ട്. നിർമ്മാണം പൂർത്തിയായപ്പോൾ ആകെ ചെലവ് 9.75 കോടി രൂപ. അപ്രോച്ച് റോഡിന് ഇരുകരകളിലും സ്ഥലം സൗജന്യമായി ലഭിച്ചതുകൊണ്ട് നിർമ്മാണ ചെലവിൽ വസ്തുവില കുറവു വന്നതിനാൽ ചെറുകരപാലം ടോൾ പിരിവിൽ നിന്നും ഒഴിവായി.2014 ഒക്ടോബർ 4നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്‌ പാലം ഉദ്ഘാടനം ചെയ്തത് [2]

അവലംബം തിരുത്തുക

  1. "ചെറുകര പാലം പണി പൂർത്തിയായി". ജന്മഭൂമി ഓൺലൈൻ. 2014-09-10. Archived from the original on 2016-11-10. Retrieved 2016-11-10.{{cite news}}: CS1 maint: bot: original URL status unknown (link)
  2. [പ്രവർത്തിക്കാത്ത കണ്ണി] ചെറുകര പാലം ഉദ്ഘാടനം ശനിയാഴ്ച]]
"https://ml.wikipedia.org/w/index.php?title=ചെറുകര_പാലം&oldid=3804246" എന്ന താളിൽനിന്ന് ശേഖരിച്ചത്