ചെറിയമനുഷ്യരും വലിയലോകവും
സിനിമാസംവിധായകനായ ജി. അരവിന്ദൻ സൃഷ്ടിച്ച കാർട്ടൂൺ പരമ്പരയാണ് ചെറിയമനുഷ്യരും വലിയലോകവും. ഇതിലെ പ്രധാന കഥാപാത്രമാണ് രാമു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഇതു ആദ്യം പ്രസിദ്ധീകരിയ്ക്കപ്പെട്ടു.
റിപ്പബ്ബ്ലിക്ക് ദിനാഘോഷത്തെക്കുറിച്ചുള്ള കാർട്ടൂൺ ആണ് ഈ പരമ്പരയിൽ ആദ്യം ചിത്രീകരിയ്ക്കപ്പെട്ടത്. ഈ പരമ്പരയിലെ കാർട്ടുണിന്റെ അവസാന ശീർഷകം 'പടം' എന്നായിരുന്നു.(1973 ഡിസം:2) [1]
പ്രധാനകഥാപാത്രങ്ങൾ
തിരുത്തുക- രാമു (കേന്ദ്ര കഥാപാത്രം)
- ഗുരുജി
- ഗോപി
- രാധ ടീച്ചർ
- ജോർജ്
- എഡിറ്റർ പുൽപ്പള്ളി
- രാമേട്ടൻ
- അബു
- മാഷ്
- കോണ്ട്രാക്ടർ
- എഞ്ചിനീയർ
- സൂപ്രണ്ട്
- സംവിധായകൻ
- നടൻ
- നടി
- കവി
- ക്രിക്കറ്റ് പ്രേമി
- പത്രാധിപർ
- സാഹിത്യകാരൻ
- നേതാവ്
- യൂണിയൻ സെക്രട്ടറി
അവലംബം
തിരുത്തുക- ↑ മാതൃഭൂമി ആഴ്ചപ്പതിപ്പ് 23.2 .2014 പേജ് 97