1964-ൽ തുടങ്ങിയ പ്രകൃതിയുടെയും പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന IUCN (International Union for Conservation of Nature) ചെമ്പട്ടിക 2019 ജൂലൈ 18 ന് പുതുക്കി പ്രസിദ്ധീകരിച്ചു. ലോകത്തിലെ വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ ഏറ്റവും ആധികാരികവും വിശദവുമായ വിവരങ്ങളുടെ സ്രോതസ്സാണ് ചെമ്പട്ടിക അഥവാ റെഡ് ഡേറ്റാ ബുക്ക്‌. ഈ പട്ടികയാണ് ലോകത്തെമ്പാടുമുള്ള വിവിധ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളും എൻ ജി ഒ -കളും എല്ലാം ജീവികളുടെ സംരക്ഷണ മാർഗരേഖ ഉണ്ടാക്കാൻ ആധികാരികമായി ആശ്രയിക്കുന്നത്.

ഒരു ജീവിവർഗ്ഗം അമിത ചൂഷണത്തിനും വേട്ടയാടലിനും ഇരയായി വംശനാശത്തോടു അടുക്കുന്നുണ്ടോ, ഉദാഹരണത്തിന് വളരെ പതുക്കെ പ്രത്യുൽപ്പാദനം നടക്കുന്ന ഒരു മത്സ്യവർഗ്ഗത്തെ അമിതമായി വലയിട്ടു പിടിക്കുന്നുണ്ടോ എന്നൊക്ക ഈ പട്ടികയിൽ നിന്ന് മനസ്സിലാക്കാം. AD-2020 അവസാനത്തോടെ 1,60,000 സ്പീഷീസുകളെ എങ്കിലും അപഗ്രഥനത്തിന് വിധേയമാക്കുക എന്നതാണ് ചെമ്പട്ടികയുടെ ഒരു പ്രഖ്യാപിത ലക്ഷ്യം.

ചില സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

  • മൊത്തം കണക്കെടുത്ത സ്പീഷീസുകളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു എന്നത് 2019-ലെ പ്രത്യേകതയാണ്.
  • ആകെ കണക്കെടുത്ത സ്പീഷീസുകളുടെ എണ്ണം - 105,732
  • അതിൽത്തന്നെ വ്യാപകമായി വംശനാശ ഭീഷണി നേരിടുന്ന സ്പീഷീസുകളുടെ എണ്ണം - 28,000
  • വീട്ടി മുതലായ വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളുടെ എണ്ണം - 5,000-ൽ പരം
  • വംശനാശം സംഭവിച്ച സ്പീഷീസുകളുടെ എണ്ണം - 873
  • വന്യതയിൽ വംശനാശം സംഭവിച്ച സ്പീഷീസുകളുടെ എണ്ണം - 73
  • വംശനാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന സ്പീഷീസുകളുടെ എണ്ണം - 6,127
  • കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് സ്വന്തം സ്ഥാനം മെച്ചപ്പെടുത്തിയ സ്പീഷീസുകളുടെ എണ്ണം - ഒറ്റയെണ്ണവും ഇല്ല
  • ഇന്ത്യയിൽ നിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷമായ (Extinct) സ്പീഷീസുകളുടെ എണ്ണം - 6
  • ഇന്ത്യയിൽ നിന്ന് തീവ്രമായി വംശനാശത്തിന്റെ വക്കിൽ നിൽക്കുന്ന (Critically Endengered) പട്ടികയിൽ ഇടം പിടിച്ച സ്പീഷീസുകളുടെ എണ്ണം - 169
  • അതിൽ ഏറ്റവും കൂടുതലുള്ള സംസ്ഥാനം - കേരളം (35 സ്പീഷീസ് )
  • ഇന്ത്യയിൽ വംശനാശ ഭീഷണി നേരിടുന്ന (Endengered) ജീവികളുടെ എണ്ണം - 392 (സ്പീഷീസ് )
  • അതിൽ ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനം - കേരളം(131 സ്പീഷീസ്)
  • വംശനാശ ഭീഷണി നേരിടാൻ സാധ്യതയുള്ള (Vulnerable) പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം - കേരളം (115 സ്പീഷീസ്)
  • തൊട്ട് പിന്നാലെയുള്ള സംസ്ഥാനം - തമിഴ്നാട് (100 സ്പീഷീസ് )
  • ഇന്ത്യയിൽ ആകെ ഇത് - 548 സ്പീഷീസ്
  • ചെന്തൊപ്പി കുരങ്ങൻ (Cercocebus torquatus) - വംശനാശ ഭീഷണി നേരിടാൻ സാധ്യത ഉണ്ട് എന്ന നിലയിൽ നിന്ന് (Vulnerable) വംശനാശ ഭീഷണി നേരിടുന്ന (Endengered) എന്ന സ്ഥാനത്തേക്ക് പോയ ജീവി

ഇന്ത്യയിൽ നിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷമായ സസ്യ സ്പീഷീസുകൾ തിരുത്തുക

ഇന്ത്യയിൽ നിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷമായ സസ്യ സ്പീഷീസുകൾ ഇവയാണ് [1]

  • പാഫിയോപിടിലം ഓർക്കിഡ്
  • റോട്ടാല
  • ആനക്കൽ ഈന്ത
  • വംശനാശം വന്നവയുടെ പട്ടികയിലുള്ള ചെറുകൂരി
  • വാതം കൊല്ലി ഞാറ
  • വെള്ള പൈൻ

അവലംബം തിരുത്തുക

  1. മനോരമ ദിനപത്രം 2019 ജൂലൈ 22 (താൾ 7)
"https://ml.wikipedia.org/w/index.php?title=ചെമ്പട്ടിക&oldid=3944074" എന്ന താളിൽനിന്ന് ശേഖരിച്ചത്