ചെന്നൈ മാസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം
ചെന്നൈ സബർബൻ റെയിൽവേയുടെ പാതകളിൽ ഒന്നാണ് മാസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം. ചെന്നൈ ബീച്ചിൽനിന്നും വേളച്ചേരി വരെ സബർബൻ (എമു) തീവണ്ടികൾ ഓടുന്നു. ചെന്നൈ സെൻട്രൽ, ചെന്നൈ ബീച്ച് എന്നീ തീവണ്ടി നിലയങ്ങളും ചെന്നൈയുടെ കേന്ദ്ര, കിഴക്കൻ ഭാഗങ്ങളും ബന്ധിപ്പിക്കുന്നു.
ചെന്നൈ മാസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം | |
---|---|
അടിസ്ഥാനവിവരം | |
സംവിധാനം | ചെന്നൈ സബർബൻ റെയിൽവേ |
അവസ്ഥ | പ്രവർത്തിക്കുന്നു |
സ്ഥാനം | ചെന്നൈ |
തുടക്കം | ചെന്നൈ ബീച്ച് |
ഒടുക്കം | വേളച്ചേരി |
നിലയങ്ങൾ | 17 |
സേവനങ്ങൾ | 1 |
പ്രതിദിനം യാത്രക്കാർ | 76800 |
പ്രവർത്തനം | |
പ്രാരംഭം | 1 നവംബർ 1995 |
ഉടമ | ദക്ഷിണ റെയിൽവേ |
പ്രവർത്തകർ | ദക്ഷിണ റെയിൽവേ |
സാങ്കേതികം | |
മൊത്തം റെയിൽവേ ദൂരം | 19.34 കി. മീ. സബർബൻ |
മൊത്തം പാത നീളം | 19.34 കി. മീ. സബർബൻ |
പാതയുടെ ഗേജ് | ബ്രോഡ് ഗേജ് |
റൂട്ട്
തിരുത്തുകപ്രധാന നിലയങ്ങൾ: ചെന്നൈ ബീച്ച് - ചെന്നൈ കോട്ട - പാർക്ക്ടൗൺ (ചെന്നൈ സെൻട്രൽ തീവണ്ടി നിലയം) - ചേപ്പാക്കം - തിരുമയിലൈ (മൈലാപ്പൂർ) - ഇന്ദിരാ നഗർ - വേളച്ചേരി (19.34 കിലോമീറ്റർ)
ചെന്നൈ ബീച്ച് മുതൽ പാർക്ക്ടൗൺ വരെ പാത തറനിരപ്പിലാണ്. ശേഷം പാത റോഡിനേക്കാൾ ഉയരത്തിലും. ഭാവിയിൽ പാത സെന്റ് തോമസ് മൗണ്ട് വരെ നീട്ടും. അതോടെ 21 നിലയങ്ങളുണ്ടാകും.
പ്രവർത്തനം
തിരുത്തുകതിങ്കൾ - ശനി ദിവസങ്ങളിൽ ചെന്നൈ ബീച്ചിൽനിന്നും വേളച്ചേരിയിലേക്ക് 67 തീവണ്ടികളും തിരിച്ച് 67 തീവണ്ടികളും പ്രവർത്തിക്കുന്നു. ആദ്യ തീവണ്ടി ബീച്ചിൽനിന്നും 4:15-നും അവസാനത്തേത് 9:35-നും തിരിക്കുന്നു. വേളാച്ചേരിയിൽനിന്നും ആദ്യ തീവണ്ടി 5:00-നും അവസാനത്തേത് 10:20-നും തിരിക്കുന്നു. യാത്രാസമയം 45 മിനുട്ടാണ്. (ഞായറാഴ്ചകളിൽ വ്യത്യാസമുണ്ടാകാം.) സബർബൻ യാത്രികരിൽ 19% പേർ ഉപയോഗിക്കുന്നത് എം. ആർ. റ്റീ. എസ്. പാതയാണ്. പ്രതീക്ഷിച്ചതിന്റെ 25% യാത്രക്കാരേ ഈ പാതയ്ക്ക് ലഭിച്ചിട്ടുള്ളു. ദിവസവും 15 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കുന്നു.
എമു തീവണ്ടികൾ മാത്രമാണ് ഈ പാതയിൽ ഓടുന്നത്. 6 മുതൽ 9 വരെ ബോഗികൾ ഉണ്ടാകും.
ടിക്കറ്റ്
തിരുത്തുക2-ആം ക്ലാസിൽ എല്ലാ യാത്രകൾക്കും 5 രൂപയാണ് നിരക്ക്. 1-ആം ക്ലാസിൽ 10 കിലോമീറ്റർ വരെ 45 രൂപയും 15 കിലോമീറ്റർ വരെ 55 രൂപയും 20 കിലോമീറ്റർ വരെ 80 രൂപയും ഈടാക്കുന്നു. കുട്ടികൾക്ക് 15 കിലോമീറ്റർ വരെ 45 രൂപയും 20 കിലോമീറ്റർ വരെ 55 രൂപയുമാണ് നിരക്ക്. സെന്റ് തോമസ് മൗണ്ട് വരെ പാത നീട്ടിക്കഴിഞ്ഞാൽ 20 കിലോമീറ്ററിൽ കൂടുതലുള്ള യാത്രകൾക്ക് 2-ആം ക്ലാസിൽ 10 രൂപ ഈടാക്കും.
ചിത്രശാല
തിരുത്തുക-
എമു തീവണ്ടി
-
വേളച്ചേരി തീവണ്ടി നിലയം
-
திருவான்மியூர் அரங்கம்