ചെന്നൈ ബീച്ച് റെയിൽവേ സ്റ്റേഷൻ

ഇന്ത്യയിലെ തീവണ്ടി നിലയം
(ചെന്നൈ ബീച്ച് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചെന്നൈ ബീച്ച് (മുൻപ് മദ്രാസ് ബീച്ച്) റെയിൽവേ സ്റ്റേഷൻ ദക്ഷിണ റെയിൽവേ ശൃംഖലയിലെ ഒരു റെയിൽ നിലയമാണ്. ചെന്നൈ പുറനഗര റെയിൽ ഗതാഗതവും ത്വരിത ഗതാഗതവും ചില പാസഞ്ചർ ട്രെയിനുകളും ഇവിടെ സേവനം നടത്തുന്നു. ത്വരിത ഗതാഗതത്തിന്റെ വടക്കേ അഗ്രമാണ് ചെന്നൈ ബീച്ച് റെയിൽ നിലയം. ചെന്നൈ ഉയർ നീതിപീഠത്തിനരുകിലുള്ള തുറമുഖത്തിനായി തയ്യാറാക്കിയ കടൽ തീരം കാരണമാണ് റെയിൽ നിലയത്തിനു ബീച്ച് എന്ന് പേരുവന്നത്. മെറീനാ കടൽക്കര കാരണമല്ല ഇവിടം ബീച്ച് എന്നറിയപ്പെടുന്നത്. ബീച്ച് റെയിൽ നിലയത്തിനു 1500 ച്.മീ യിൽ കൂടുതൽ വാഹനം നിറുത്തിയിടാനുള്ള സ്ഥലമുണ്ട്.

ചെന്നൈ ബീച്ച്
(മദ്രാസ് ബീച്ച്)
ത്വരിത ഗതാഗത ശൃംഖലയുടെ തലപ്പ് (MRTS); ചെന്നൈ പുറനഗര റെയിൽ ശൃംഖലയിലെയും ദക്ഷിണ റെയിൽവേ ശൃംഖലയിലെയും ഒരു ജങ്ക്ഷൻ
ചെന്നൈ ബീച്ച് റെയിൽ നിലയത്തിന്റെ പ്രധാന കവാടം
General information
Locationസ്റ്റേഷൻ റോഡ്, ചെന്നൈ, തമിഴ്നാട്, ഇന്ത്യ
Coordinates13°05′32″N 80°17′31″E / 13.09222°N 80.29190°E / 13.09222; 80.29190
Owned byറെയിൽ മന്ത്രാലയം, ഭാരത റെയിൽവേ
Line(s)
  • ചെന്നൈ പുറനഗര റെയിൽ ദക്ഷിണ പാത, പശ്ചിമ ദക്ഷിണ പാത
  • ചെന്നൈ ത്വരിത ഗതാഗത ശൃംഖല - പാത 1
  • ചെന്നൈ എഗ്മോർ - ന്യൂ ദൽഹി പാത
Platforms7
Tracks11
Construction
Structure typeStandard on-ground station
Parkingഉണ്ട്
Other information
Station codeMSB
Fare zoneദക്ഷിണ റെയിൽവേ
History
Previous namesസൗത്ത് ഇന്ത്യൻ റെയിൽവേ (മദ്രാസ്-സതേൺ മറാട്ടാ റെയിൽവേ)
Services
മുമ്പത്തെ സ്റ്റേഷൻ   Chennai MRTS   അടുത്ത സ്റ്റേഷൻ
അവസാനസ്റ്റേഷൻ

ചെന്നൈ ഉയർ നീതി പീഠത്തിനും ബ്രോഡ് വേയ്ക്കും അരുകിലാണ് ബീച്ച് റെയിൽ നിലയം. ബർമ്മാ ബസാർ എന്ന അങ്ങാടിയും ഇതിനരുകിലാണ്. നേതാജി സുഭാഷ് ചന്ദ്ര ബോസ് റോഡിലാണ് ചെന്നൈ ബീച്ച് റെയിൽ നിലയം സ്ഥിതി ചെയ്യുന്നത്. ഇതേ വീഥിയിൽ തന്നെ അനേകം സർക്കാർ കാര്യാലയങ്ങളും ബാങ്കുകളും പ്രവർത്തിക്കുന്നുണ്ട്. ചെന്നൈയുടെ വടക്കുഭാഗത്തേക്ക് പോകുന്ന ബസ്സുകൾക്കായി ഇവിടെ ഒരു വലിയ ബസ് നിലയവും ഉണ്ട്.

ചരിത്രം

തിരുത്തുക

മദ്രാസ് ബീച്ചിനും താമ്പരത്തിനും ഇടയ്ക്കുള്ള റെയിൽ പാത വൈദ്യുതീകരിച്ചത് 1931 മെയ് മാസം 11ആം തിയ്യതിയാണ്.

കേന്ദ്രീകൃതമായ വൈദ്യുതീകരിച്ച സിഗ്നലിങ് സംവിധാനം വഴിയാണ് ഈ സ്റ്റേഷൻ നിയന്ത്രിക്കപ്പെട്ടിരുന്നത്. 1931ൽ 1500 വോൾട്ട് ഡിസി വൈദ്യുതി ഉപയോഗിച്ചാണ് ഇത് പ്രവർത്തിച്ചിരുന്നത്. കൂടാതെ എഗ്മോർ വരെ സ്വയം പ്രവർത്തിത സിഗ്നലിങ് സംവിധാനവും ഉണ്ടായിരുന്നു. ഈ കേന്ദ്രീകൃത സിഗ്നലിങ് നിലയം 2002 ആഗസ്റ്റ് മാസം പ്രവർത്തനം മതിയാക്കി. സ്റ്റേഷൻ പുതുക്കി പുതിയ ഉപകരണങ്ങൾ ഉപയോഗിക്കാനായിട്ടായിരുന്നു നിർത്തിയത്.

2013ൽ ചെന്നൈ നഗരസഭ സ്റ്റേഷനടുത്തുള്ള രാജാജി വീഥിയിൽ മെച്ചപ്പെട്ട ബസ് ബേയ്കൾ പണിയാനായി 40ഓളം കടകൾ ഒഴിപ്പിക്കുകയുണ്ടായി. ഒരു സമയം മൂന്ന് ബസ്സുകൾ നിരയായി ഇടാനുള്ള സൗകര്യം ഒരുക്കാനാണ് ഇത് ചെയ്തത്.

ചെന്നൈ ബീച്ച് - താമ്പരം - ചെങ്കല്പട്ട് മേഖലയിലേക്ക് ദിനേന 250 ലധികം സേവനം ഈ റെയിൽ നിലയത്തിൽ നിന്നും നടത്തിവരുന്നു.