ചെന്നെല്ല്
ഉത്തരകേരളത്തിലെ ഒരു പ്രാദേശിക ഔഷധനെല്ലിനമാണ് ചെന്നെല്ല്ല്. തിളക്കമുള്ള ധാന്യമായതുകൊണ്ടാണ് ഈ നെല്ലിനത്തിന് ഈ പേരുവന്നത്. കണ്ണൂർ ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിലാണ് ഈയിനം കൃഷിചെയ്തുവരുന്നത്. ചെന്നെല്ല് വയറിളക്കത്തിനും ഛർദ്ദിക്കുമുള്ള ചികിത്സക്ക് ഉപയോഗിക്കുന്ന ഒന്നാണ്. വൈക്കോലിന്റെ നിറമുള്ള ധാന്യത്തോടുകൂടിയ ഒരിനം ചെന്നെല്ലും വയനാട് ജില്ലയിലെ വയലുകളിൽ കൃഷിചെയ്തുവരുന്നുണ്ട്.
അവലംബം
തിരുത്തുക- കേരളീയം മാസിക (ലക്കം 4,പുസ്തകം 9, 2007 ഏപ്രിൽ)