തെങ്ങിനെ ബാധിക്കുന്ന് അഒരു രോഗമാണ് ചെന്നീരൊലിപ്പ്. തിലാവിയോപ്സിസ് പാരഡോക്സ് യാണ് ചെന്നീരൊലിപ്പിന്റെ രോഗഹേതു. തെങ്ങിൻ തടിയിൽ രൂപം കൊള്ളുന്ന വിള്ളലുകളിലൂടെയും മറ്റും തവിട്ടു കലർന്ന ചുവന്ന നിറത്തിലുള്ള ദ്രാവകം ഊറിവരുന്നതാണ് രോഗലക്ഷണം. തെങ്ങിൻ തടിയുടെ താഴെ രൂപപ്പെടുന്ന വിള്ളലുകൾ ക്രമേണ തടി മുഴുവൻ വ്യാപിക്കും. ദ്രാവകം ഊറിവരുന്ന വിള്ളലുകൾക്ക് ചുറ്റുമുള്ള ഭാഗം ചീയാൻ തുടങ്ങുന്നതാണ് അടുത്ത ഘട്ടം. ഇങ്ങനെയുള്ള തടിയിൽ ഡയോകലാണ്ട്ര എന്ന കീടത്തിന്റെ ആക്രമണം ഉണ്ടാകുന്നതിനാൽ ചീഞ്ഞഴുകൾ ത്വരിതഗതിയിലാവുന്നു.

നിയന്ത്രണരീതികൾ

തിരുത്തുക

രോഗബാധിതമായ ഭാഗങ്ങൾ ചെത്തിമാറ്റി, മുറിവിൽ കാലിക്സിൻ പുരട്ടുക. രണ്ടുദിവത്തിന് ശേഷം ഇതിന്മേൽ കോൾടാർ പുരട്ടുക. വേരിൽ കൂടി 100 മില്ലിലിറ്റർ കാലിക്സിൻ നല്കുന്നതും തടത്തിൽ വേപ്പിൻ പിണ്ണാക്ക് ഇടുന്നതും നല്ലതാണ്.

"https://ml.wikipedia.org/w/index.php?title=ചെന്നീരൊലിപ്പ്&oldid=1098809" എന്ന താളിൽനിന്ന് ശേഖരിച്ചത്