കൊടുവേലി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൊടുവേലി (വിവക്ഷകൾ) എന്ന താൾ കാണുക. കൊടുവേലി (വിവക്ഷകൾ)

ഇന്ത്യയിലെല്ലായിടത്തും പൂന്തോട്ടങ്ങളിൽ കാണുന്ന ഒരു മനോഹരമായ ചെടിയാണ് ചെത്തിക്കൊടുവേലി. (ശാസ്ത്രീയനാമം: Plumbago indica). വേരുകളിൽ പൊള്ളുന്ന തീവ്രതയുള്ള ഒരു നീരുണ്ട്. മരച്ചീനി മുതലായ കിഴങ്ങുവർഗ്ഗങ്ങൾ കൃഷി ചെയ്യുമ്പോൾ വേലിയായി ചെത്തിക്കൊടുവേലി നട്ടുപിടിപ്പിക്കാറുണ്ട്. എലികൾ ഇതിന്റെ വേര് ഉള്ളിടത്ത് പ്രവേശിക്കില്ല. പലവിധ ഔഷധങ്ങളായും ആയുർവേദത്തിൽ വേര് ഉപ്യോഗിച്ചു വരുന്നു. മിക്കപ്പോഴും ചുണ്ണാമ്പുവെള്ളമൊഴിച്ചശേഷമേ ഉപയോഗിക്കാറുള്ളൂ[1]. വലിയ അളവിൽ ഉപയോഗിക്കുന്നത് പലപ്പോഴും മാരകമാണ്. ഗർഭിണികൾ ഉപയോഗിക്കരുത്. ഗർഭച്ഛിദ്രം ഉണ്ടാക്കിയേക്കാം[2]. നല്ല ദഹനശക്തിയുണ്ട്, വിശപ്പുണ്ടാക്കാൻ സഹായിക്കുന്നു. വാതത്തിനുള്ള ഒരു ഓയിന്മെന്റ് ഉണ്ടാക്കാറുണ്ട്. പലവിധ ത്വഗ്‌രോഗങ്ങൾക്കും ഉപയോഗിക്കുന്നു[3]. ഗർഭച്ഛിദ്രം നടത്താൻ നിയമവിരുദ്ധമായി ഉപയോഗിക്കുന്നു[4].

Plumbago indica
Plumbago indica
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. indica
Binomial name
Plumbago indica
Synonyms
  • Plumbago rosea L.
  • Plumbago rosea var. coccinea (Lour.) Hook.
  • Thela coccinea Lour.

മറ്റു ഭാഷകളിലെ പേരുകൾ

തിരുത്തുക

Plumbago, Scarlet leadwort, Rose-colored Leadwort • Hindi: लाल चित्रक Lal chitrak • Manipuri: মুকাকলৈ Mukaklei, তেলহিদাক Telhidak • Oriya: ଅଗ୍ନୀ Ogni • Bengali: ৰক্ত চিত্ৰক Rakt-chitrak • Tamil: அக்கிநீ Akkini • Gujarati: કાલોચિત્રક Kalochitrak • Kannada: ಚಿತ್ರಮಲಿಕಾ Chitramulika (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

രസാദി ഗുണങ്ങൾ

തിരുത്തുക

രസം :കടു

ഗുണം :ലഘു, രൂക്ഷം, തീക്ഷ്ണം

വീര്യം :ഉഷ്ണം

വിപാകം :കടു [5]

ഔഷധയോഗ്യ ഭാഗം

തിരുത്തുക

വേരിന്മേൽ തൊലി, വേര് [5]

പുതിയ ഇനങ്ങൾ

തിരുത്തുക

കേരളകാർഷിക സർവ്വകലാശാല പുറത്തിറക്കിയ ഇനങ്ങളാണ് മൂദുല, അഗ്നി എന്നിവ[6]. രണ്ടായിരത്തി ആറിലാണ് ഇവ വികസിപ്പിച്ചെടുത്തതു്[7].

ചിത്രശാല

തിരുത്തുക
  1. http://www.flowersofindia.net/catalog/slides/Lal%20Chitrak.html
  2. http://toptropicals.com/catalog/uid/Plumbago_indica.htm
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-09. Retrieved 2013-01-09.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-01-09.
  5. 5.0 5.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  6. Centre for E-Learning, Kerala Agricultural University സൈറ്റിൽ നിന്നും. ശേഖരിച്ച തീയതി 22-05-2013
  7. Aromatic & Medicinal Plants വിഭാഗത്തിൽ Chethi-koduveli Archived 2014-01-26 at the Wayback Machine. എന്ന ഭാഗം കാണുക. ശേഖരിച്ച തീയതി 22-05-2013

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചെത്തിക്കൊടുവേലി&oldid=3659830" എന്ന താളിൽനിന്ന് ശേഖരിച്ചത്