നാട്ടുവൈദ്യത്തിന്റെയും നാട്ടറിവുകളുടെയും അക്ഷയഖനിയായ വനിതയാണ് ചെടിയമ്മ എന്ന പേരിൽ അറിയപ്പെടുന്ന അന്നമ്മ ദേവസ്യ[1].അറുനൂറിലധികം ഔഷധച്ചെടികളുടെ തരവും ഗുണവും പേരും ലളിതമായി വിവരിക്കുന്ന സസ്യശാസ്ത്ര നിഘണ്ടുവെന്നും സഞ്ചരിക്കുന്ന സസ്യവിജ്ഞാന കോശം എന്നും ഇവർ വിശേഷിപ്പിക്കപ്പെടുന്നു.[2]. സ്വദേശം കോഴിക്കോട് മുക്കം വാലില്ലാപ്പുഴ.

ജീവിതരേഖ

തിരുത്തുക

1934 ജൂലായ് 31-നാണ് ജനനം. വല്ല്യപ്പൻ, കോട്ടയം ജില്ലയിലെ ഇല്ലിക്കൽ തറവാട്ടംഗം ഇസഹാക്കാണ് ഒറ്റമൂലി ചികിത്സയുടെ ഗുരു. ഗൃഹവൈദ്യത്തിൽ നിപുണയായ ചെടിയമ്മ മുക്കം ഹൈലൈഫ് ആയുർവേദ ആശുപത്രിയിൽ റിസോർസ് പേഴ്‌സണായി പ്രവർത്തിക്കുകയാണ്. ആശുപത്രിയിൽ നിർമ്മിച്ചിരിക്കുന്ന ഔഷധത്തോട്ടത്തിന്റെ മേലധികാരി കൂടിയാണ് അന്നമ്മ ദേവസ്യ.[3]. 1991 മുതലാണ് മരുന്നു ചെടികളെക്കുറിച്ച് ക്ലാസെടുത്തു തുടങ്ങിയത്. ചെടികൾ കൊണ്ടുവന്നു അവയെ പരിചയപ്പെടുത്തിയാണ് അന്നമ്മ ദേവസ്യ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. സാധാരണക്കാരായ രോഗികൾ മുതൽ പ്രശസ്ത സ്ഥാപനങ്ങളിലെ ഗവേഷകർ വരെ ചെടികളെപ്പറ്റിയറിയാൻ ഇവരെ സമീപിക്കുന്നു .[4]. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ഫോക്‌ലോർ വിഭാഗത്തിൽ റിസോഴ്‌സ് പേഴ്‌സണായും അന്നമ്മ എത്താറുണ്ട്. ഹെർബൽ ഗാർഡനും മറ്റുമൊരുക്കുമ്പോൾ പേരറിയാത്ത ചെടികളെ കണ്ടെത്തുന്നതിന്‌ നിരവധി ശാസ്‌ത്രജ്‌ഞർ ഇവരുടെ സഹായം തേടിയെത്തിയിട്ടുണ്ട്‌. പാലക്കാടു നടന്ന പാരമ്പര്യ വൈദ്യൻമാരുടെ സംഗമത്തിലും, കേരളകാർഷിക സർവകലാശാല നടത്തിയ നാഷണൽ സെമിനാറിലും ക്ലാസുകൾ എടുത്തിട്ടുണ്ട്. സർക്കാർ തലത്തിലും വിവിധ സാമൂഹ്യ ക്ഷേമ സംഘടനകൾ സംഘടിപ്പിക്കുന്നതുമായ ക്യാമ്പുകളിലും സെമിനാറുകളിലും സജീവമായി പങ്കെടുക്കുന്നു.[5] കൃഷിമന്ത്രാലയത്തിനു കീഴിലെ ഡയരക്ടറേറ്റും കാലിക്കറ്റ് അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റിയും സംഘടിപ്പിച്ച സെമിനാറുകളിലും ഒളവണ്ണയിലെ ബൊട്ടാണിക്കൽ ഗാർഡനിലും ചെടികളുടെ കൃഷിരീതി, പ്രത്യേകതകൾ, ഉപയോഗം എന്നിവയെക്കുറിച്ച് ക്ലാസ്സെടുത്തു. ജനശിക്ഷൺ സൻസ്ഥാനിന്റെ റിസോഴ്‌സ് പേഴ്‌സണായി അംഗീകരിച്ചിട്ടുണ്ട്.[6].

  1. http://origin.mangalam.com/print-edition/sunday-mangalam/319004[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.deshabhimani.com/special/news-01-01-2017/613643
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-11-26. Retrieved 2017-01-28.
  4. http://suprabhaatham.com/%E0%B4%92%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%AE%E0%B5%82%E0%B4%B2%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%9A%E0%B5%86%E0%B4%9F%E0%B4%BF%E0%B4%AF%E0%B4%AE%E0%B5%8D/
  5. http://origin.mangalam.com/print-edition/sunday-mangalam/319004[പ്രവർത്തിക്കാത്ത കണ്ണി]
  6. http://archives.mathrubhumi.com/mb4eves/online/malayalam/kerala/women/articles/features-article-161832[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ചെടിയമ്മ&oldid=3804206" എന്ന താളിൽനിന്ന് ശേഖരിച്ചത്