ചെയൂർ ചെങ്ങൽവരായ ശാസ്ത്രി
പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു കർണാടകസംഗീതരചയിതാവായിരുന്നു ചെയൂർ ചെങ്ങൽവരായ ശാസ്ത്രി (1810-1900).[1]
1810 ൽ, തമിഴ്‌നാട്ടിലെ ചെംഗൽപേട്ടു ജില്ലയിലെ പെരുംപേഡു ഗ്രാമത്തിലാണ് ചെങ്ങൽവരായ ശാസ്ത്രി ജനിച്ചത്. മാർപെഡി എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ കുടുംബ നാമം. സംസ്‌കൃതം, തെലുങ്ക് ഭാഷകളിലും ഭരതനാട്യം, സംഗീതം എന്നിവയിലും പ്രാവീണ്യമുണ്ടായിരുന്നു. സംസ്കൃതത്തിലും തെലുങ്കിലും നിരവധി കൃതികൾ രചിച്ചു. ചെയൂരിലെ ജമീന്ദറായ പെരിയ കലപ്പയുടെ ക്ഷണപ്രകാരം അദ്ദേഹം ജന്മനാട് വിട്ട് ചെയൂരിൽ സ്ഥിരതാമസമാക്കി, അതിനാൽ ചെയൂർ ചെങ്ങൽവരായ ശാസ്ത്രി എന്നറിയപ്പെട്ടു. ചെയൂരിലെ മുക്തമ്പ ദേവിയുടെ ഭക്തനായിരുന്ന ചെംഗൽവരായ ശാസ്ത്രി, ബെർഹാംപൂർ രാജാവിന്റെ ക്ഷണം പോലും നിരസിച്ചുകൊണ്ട് ക്ഷേത്രത്തിൽ ആജീവനാന്തം തുടർന്നു.
ചെംഗൽവരായ ശാസ്ത്രി ആയിരത്തോളം കൃതികൾ രചിച്ചു. അതിൽ 360 എണ്ണം കാഞ്ചിയിലെ കാമാക്ഷി ദേവിയുടെയും 240 മധുരയിലെ മീനാക്ഷി ദേവിയുടെയും 100 ൽ കൂടുതൽ വെങ്കിടേശ്വരന്റെയും കീർത്തനങ്ങളായിരുന്നു. തെലുങ്കിൽ "സുന്ദരേശ്വര വിലാസം" എന്ന ഒരു യക്ഷഗാനം അദ്ദേഹം രചിച്ചു. "ചെംഗൽവരായ" എന്ന സ്വന്തം പേര് അദ്ദേഹം തന്റെ രചനകളിൽ "മുദ്ര" ആയി ഉപയോഗിച്ചു.[2]
ജനപ്രിയ രചനകൾ
തിരുത്തുകഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Royal Carpet Carnatic Composers: Cheyyur Chengalvaraya Shastri". Retrieved 2021-08-02.
- ↑ "Cheyyur Chengalvararaya Sastri - rasikas.org". Retrieved 2021-08-02.