ചെങ്കഴമ അരി

കേരളത്തിൽ കൃഷിചെയ്തിരുന്ന ഒരു പരമ്പരാഗത നെല്ലിനമാണ് ചെങ്കഴമ[1]. പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്ന് പുനരുദ്ധീകരിച്ച് ഇതിന്റെ മികച്ച ഇനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്[2].

പ്രത്യേകതകൾതിരുത്തുക

വിരിപ്പ് കൃഷിക്ക് മാത്രമേ ഈ നെല്ലിനം ഉപയോഗിക്കാറുള്ളൂ. മൂപ്പ് 125 ദിവസം മുതൽ 130 ദിവസം വരെ. വിളവ് ഹെക്റ്ററിന് ശരാശരി 2.5 ടൺ നെല്ല്. അരിക്ക് ചുവപ്പ് നിറമാണ്. തണ്ടിനും ഇലകൾക്കും ഇളം വയലറ്റുനിറമുണ്ട്. അതിനാൽ കളനിയന്ത്രണത്തിന് കൂടുതൽ എളുപ്പമാണ്.

അവലംബംതിരുത്തുക

  1. മണ്ണിന്റെ മണത്തിൽ തളർച്ച മറന്ന് രാജകൃഷ്ണൻ (മാതൃഭൂമി കാർഷികം)
  2. ഡോ. പി. എ. ജോസഫ് (2006). നെൽകൃഷി. കേരള കാർഷിക സർവ്വകലാശാല. p. 13. |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=ചെങ്കഴമ&oldid=1794960" എന്ന താളിൽനിന്ന് ശേഖരിച്ചത്