കളിക്കാരന്റെ രാജാവ് ചെക്കിൽ (വെട്ടിയെടുക്കൽ ഭീഷണി) ആയതിനുശേഷം ചെക്ക് ഒഴിവാക്കാൻ സാധിക്കാതെ വരുന്ന ചെസ്സ് കളിനിലയാണ് ചെക്ക്മേറ്റ് (പലപ്പോഴും മേറ്റ് എന്നു ചുരുക്കുന്നു)‌. എതിരാളിയെ ചെക്ക്മേറ്റ് ആക്കുന്നതോടെ കളി ജയിക്കുന്നു.

കറുപ്പ് ചെക്ക്മേറ്റായിരിക്കുന്നു - കളി അവസാനിച്ചു.

ചെസ്സിൽ ഒരിക്കലും രാജാവ് വെട്ടിയെടുക്കപ്പെടുന്നില്ല - രാജാവ് ചെക്ക്മേറ്റ് ആകുന്നതോടു കൂടിയാണ് കളി അവസാനിക്കുന്നത്. മാസ്റ്റർ, ഗൌരവമുള്ള അമർച്ച്വർ കളികളിൽ, തോൽവി ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ മിക്ക കളിക്കാരും കളി ഉപേക്ഷിക്കുന്നു (റീസൈൻ). പൂർണ്ണമായും നിസ്സഹായമായ നിലയിൽ സ്വഭാവികമായി കളി തുടരാറില്ല.[1][2]

രാജാവ് ചെക്കിലല്ലാത്തപ്പോൾ നിയമാനുസൃതമായി കളിക്കാരന് ഒരു നീക്കവുമില്ലെങ്കിൽ, അത് കളിയെ സമനിലയാക്കുന്ന സ്റ്റെയിൽമേറ്റ് ആണ്. അൾജിബ്രിക് നൊട്ടേഷനിൽ ചെക്ക്മേറ്റ് ചെയ്യുന്ന നീക്കം രേഖപ്പെടുന്നത് ഹാഷ് ചിഹ്നം (#) വെച്ചാണ് - ഉദാഹരണമായി, 34.Qh8#

ഗ്രന്ഥസൂചി

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചെക്ക്മേറ്റ്&oldid=2428829" എന്ന താളിൽനിന്ന് ശേഖരിച്ചത്