ഗൗഡസാരസ്വത ബ്രാഹ്മണരുടെ ഒരു ആചാര പൂജയാണ് ചൂടിപൂജ. വസന്തത്തിന്റെ വരവറിയിച്ച് പൂക്കൾ നിറയുന്ന ശ്രാവണമാസത്തിലാണ് ഗൗഡസാരസ്വത ബ്രാഹ്മണർ ചൂടിപൂജ നടത്തുന്നത്. കുടുംബത്തിന് സർവമംഗളം വരാനായി സുമംഗലികളാണ് ഇത്തരത്തിൽ തുളസിപൂജ നടത്തുന്നത്. കർക്കടകവാവ് കഴിഞ്ഞ് വരുന്ന ശ്രാവണമാസത്തിലെ വെള്ളി, ഞായർ ദിവസങ്ങളിലാണ് ചൂടിപൂജ. കർക്കടക വാവിന് ശേഷമുള്ള വാവിന് മുമ്പ് പൂജ നടത്തുമെന്നതും ഇതിന്റെ പ്രത്യേകത[1].

ചടങ്ങുകൾ

തിരുത്തുക

ദർഭ, കറുക, മുക്കുറ്റി തുടങ്ങിയ ഔഷധസസ്യങ്ങളും ലഭ്യമായ മറ്റു പൂക്കളും ചേർത്ത് കെട്ടിയാണ് പൂജചെയ്യുന്നത്. ഇങ്ങനെ കെട്ടുന്നതാണ് ചൂടിപൂജ എന്ന പേരിനുപിന്നിൽ. ചൂടികൊണ്ട് തുളസിപൂജ നടത്തുന്നതാണ് പ്രധാന ചടങ്ങ്. തുടർന്ന് വീട്ടുമുറ്റത്തെ പടിയിൽ രണ്ടുഭാഗത്തും ഓരോ ചൂടി വെച്ച് കത്തിച്ച നിലവിളക്കുമായി വീടിനകത്തേക്ക് കയറും. അതിനുശേഷം ഭർത്താവിന് ചൂടി നൽകും. അതിനുശേഷം മുതിർന്ന സുമംഗലികളായ സ്ത്രീകൾക്ക് ചൂടി കൈമാറി കാൽ തൊട്ട് വണങ്ങി അനുഗ്രഹം തേടുന്നു. പുതുതായി വീട്ടിലെത്തിയ സുമംഗലികളായ പെൺകുട്ടികളുണ്ടെങ്കിൽ അവരാണ് പൂജ നടത്തുക. അടുത്ത ബന്ധുക്കളും മറ്റും ചടങ്ങിൽ പങ്കെടുക്കും.

  1. http://www.mathrubhumi.com/kasargod/news/1761717-local_news-kasargod.html[പ്രവർത്തിക്കാത്ത കണ്ണി] മാതൃഭൂമി ദിനപത്രം, കാസർഗോഡ് എഡീഷൻ ആഗസ്റ്റ് 8, 2012

അധിക വായനയ്ക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചൂടിപൂജ&oldid=3631341" എന്ന താളിൽനിന്ന് ശേഖരിച്ചത്