അമേരിക്കയിലും മെക്സിക്കോയിലും ജീവിച്ചിരിക്കുന്നതായി സങ്കല്പിക്കപ്പെടുന്ന ഒരു ജീവിയാണ് ചുപകബ്രാ.

ചുപകബ്രാ
ചുപകബ്രായുടെ രേഖാ ചിത്രം
ജീവി
ഗണംCryptid
വിവരങ്ങൾ
ആദ്യം കണ്ടത്March 1995
ഒടുവിൽ കണ്ടത്2009
രാജ്യംപോർട്ടോ റിക്കോ
മെക്സിക്കോ
അമേരിക്കൻ ഐക്യനാടുകൾ
പ്രദേശംCentral and വടക്കേ അമേരിക്ക
സ്ഥിതിUnconfirmed

പേരിന്റെ അർഥം ഇങ്ങനെ ചുപ എന്നാൽ വലിച്ചു കുടിക്കുക,കബ്രാ എന്നാൽ ആട്, ചുരുക്കി പറഞ്ഞാൽ ആടിനെ വലിച്ചു കുടിക്കുന്നവൻ എന്ന് അർഥം. ഇത് വരാൻ കാരണം ചുപകബ്രാക്ക് വളർത്തു മൃഗങ്ങളെ പ്രത്യേകിച്ചു ആടിനെ പിടിച്ചു ചോര ഊറ്റിക്കുടിക്കുന്ന സ്വഭാവമുള്ളതുകൊണ്ടാണ്.

ശരീര ഘടന

തിരുത്തുക

കണ്ടവർ പറഞ്ഞ വിവരണം പ്രകാരം ഇവയുടെ ഒരു ഏകദേശ ശരീര ഘടന ആദ്യം കണ്ട 1995 മുതലുണ്ട്. ഇത് പ്രകാരം ഇവ കുറച്ചു ഭാരിച്ച ഏകദേശം ഒരു ചെറിയ കരടിയുടെ അത്ര തനെ വലിപ്പമുള്ള ജീവിയാണ്, ഒരു വരി മുള്ളുകൾ തലയിൽ നിന്നും തുടങ്ങി വാല് വരെ വരിയായുണ്ട് . ഏകദേശം 1 - 1.2 മീറ്റർ ( 3 - 4 അടി ) പൊക്കം. നിൽക്കുന്നതും ചാടുന്നതുമെല്ലാം ഒരു കാംഗരൂവിനെ പോലെ. ഒരു ദൃക‌്സാക്ഷി വർണനയിൽ ഇവ ഏകദേശം 20 അടി ( 6 മീറ്റർ ) ചാടി എന്ന് പറയുന്നു.

കേട്ട് അറിവിലുടെ ഇവയുടെ ഒരു ഏകദേശ രൂപം ഇന്ന് ഇങ്ങനെ ആകുന്നു. ഉരഗത്തെ പോലെ ഉള്ള ഒരു ജീവി , തൊലോ അല്ലെകിൽ ചെതുമ്പൽ നിറഞ്ഞതോ ആയ പച്ച കലർന്ന ചാര നിറം ഉള്ള തൊലി, കുർത്ത മുള്ളുകൾ അല്ലെകിൽ മുള്ള് നിറഞ്ഞ പുറം ചിറക്‌.[1]

  1. "Chupacabras Biography". Retrieved May 10, 2007.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചുപകബ്രാ&oldid=2282420" എന്ന താളിൽനിന്ന് ശേഖരിച്ചത്