ചുന്നകം പോലീസ് സ്റ്റേഷൻ കൂട്ടക്കൊല
1984 ൽ ശ്രീലങ്കയിലെ ആഭ്യന്തര കലാപവുമായി ബന്ധപ്പെട്ട്, ശ്രീലങ്കൻ പോലീസ് 19 തമിഴ് വംശജരെ കൊലപ്പെടുത്തിയ സംഭവമാണ് ചുന്നകം പോലീസ് സ്റ്റേഷൻ കൂട്ടക്കൊല എന്നറിയപ്പെടുന്നത്.[1]
ചുന്നകം പോലീസ് സ്റ്റേഷൻ കൂട്ടക്കൊല | |
---|---|
സ്ഥലം | ചുന്നകം, ശ്രീലങ്കയുടെ വടക്കൻ പ്രവിശ്യ, ശ്രീലങ്ക |
തീയതി | 8 ജനുവരി 1984 (+8 GMT) |
ആക്രമണലക്ഷ്യം | ശ്രീലങ്കയിലെ തമിഴ് വംശജർ |
മരിച്ചവർ | 19 |
മുറിവേറ്റവർ | അറിയില്ല |
ആക്രമണം നടത്തിയത് | ശ്രീലങ്കൻ പോലീസ് |
കൂട്ടക്കൊല
തിരുത്തുകശ്രീലങ്കയിലെ ജാഫ്ന ജില്ലയിലാണ് ചുന്നകം എന്ന സ്ഥലം സ്ഥിതിചെയ്യുന്നത്. ജാഫ്ന നഗരത്തിൽ നിന്നും പത്തു കിലോമീറ്റർ അകലെയാണ് ചുന്നകം കവല. ഈ കവലയിൽ നിന്നും വളരെ അടുത്താണ് ചുന്നകം പോലീസ് സ്റ്റേഷൻ.
പോട്ട നിയമപ്രകാരം ധാരാളം തമിഴ് യുവാക്കളെ അറസ്റ്റു ചെയ്ത് ഈ സ്റ്റേഷനിൽ തടവിലാക്കിയിരുന്നു. വ്യക്തമായ തെളിവുകളൊന്നുമില്ലാതെയായിരുന്നു ഇവരെ അന്യായമായി തടവിൽ വെച്ചിരുന്നത്.
1984 ജനുവരി എട്ടാം തീയതി, അറസ്റ്റു ചെയ്തവരെ താമസിപ്പിച്ചിരുന്ന സ്റ്റേഷനിൽ പോലീസിന്റെ അറിവോടെ, ടൈംബോബ് സ്ഥാപിച്ചു. ഇതിന്റെ സ്ഫോടനസമയത്ത് തടവുകാരിൽപ്പെട്ട 19 യുവാക്കൾ വെന്തു മരിച്ചു.[2]
അവലംബം
തിരുത്തുക- ↑ "Massacres of Tamil" (PDF). Tamil net. Retrieved 2016-10-09.
- ↑ Massacres of Tamils, 1956-2008. Manitham publishers. 2009.