ചുനിബാല ദേവി

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി

ചുനിബാലാ ദേവി (1875?- 1955) ബംഗാൾ നാടകവേദിയിലെ നടിയായിരുന്നു. പഥേർ പാഞ്ചാലിയിലെ ഇന്ദിർ മുത്തശ്ശി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നടിയാണ് ചുനിബാലാ ദേവി.

ജീവിതരേഖതിരുത്തുക

ചുനിബാലാ ദേവിയുടെ ആദ്യകാല ജീവിതത്തെപ്പറ്റി കൃത്യമായ രേഖകളൊന്നുമില്ല. ചെറുപ്പകാലത്ത് നാടകവേദിയിൽ സജീവയായിരുന്നതായി പറയപ്പെടുന്നു. ബിഗ്രഹ ( 1930) നൊടീർ പൂജോ(1932 ) രിക്ത(1939) എന്നീ മൂന്നു സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. നാടകത്തിരക്കൊഴിഞ്ഞ ശേഷം കൊൽക്കത്തയിലെ ചുവപ്പു തെരുവിൽ അഭയം തേടിയ വൃദ്ധ ചുനിബാലയെ പതിറ്റാണ്ടുകൾക്കു ശേഷം കണ്ടെത്തി വീണ്ടും സിനിമാരംഗത്തേക്ക് ആനയിച്ചത് സത്യജിത് റേയാണ്[1] [2].

ഈ കണ്ടെത്തലിനെപ്പറ്റിയുള്ള വിവരങ്ങൾ മേരി സേറ്റണിന്റെ പുസ്തകത്തിൽ ലഭ്യമാണ്[3]. ചെറുപ്പക്കാരികളെ തേടിയെത്തിവരെന്നാണ് ചുനിബാല ധരിച്ചത്. എന്നാൽ തന്നെത്തേടിയെത്തിയവരാണെന്നറിഞ്ഞ്, തനിക്ക് വീണ്ടും അഭിനയിക്കാൻ അവസരം ലഭിച്ചതിൽ ചുനിബാല അത്യന്തം സന്തുഷ്ടയായത്രെ. പഥേർ പാഞ്ചാലിയിൽ ഇന്ദിരാ ഠാകുരായിന്റെ വേഷമിടുമ്പോൾ ചുനിബാലക്ക് എൺപതു വയസ്സായിരുന്നു[4]. കഥാപാത്രത്തിനൊത്ത വയസ്സും പ്രകൃതിയും[5]. ദിവസക്കൂലിയായി ഇരുപതു രൂപയെങ്കിലും വേണമെന്ന് ചുനിബാലയുടെ മകൾ ആവശ്യപ്പെട്ടുവെന്നും അതിൽകൂടുതൽ നല്കപ്പെട്ടെന്നും പുസ്തകത്തിൽ പറയുന്നു.[6]

ചുനിബാല ഏറെ നിഷ്കർഷയോടെ സ്വന്തം ഭാഗം അഭിനയിച്ചുവെന്ന് റേ ഒരിടത്ത് അഭിപ്രായപ്പെടുകയുണ്ടായി. സ്വന്തം മരണരംഗം ഏറ്റവും തന്മയത്വത്തോടെ അഭിനയിച്ചു തീർക്കുകയും ചെയ്തു[7]. ചിത്രം പൂർത്തിയായതിനു തൊട്ടു പിന്നാലെ ചുനിബാല രോഗഗ്രസ്തയായി. റേ, ചുനിബാലയുടെ വീട്ടിലെത്തി ഫിലിം പ്രൊജക്റ്റർ സംഘടിപ്പിച്ച് സിനിമ അവർക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു. പക്ഷെ ഫിലിം റിലീസാകുന്നതിനുമുമ്പ് ചുനിബാല മരണമടഞ്ഞു.

അവലംബംതിരുത്തുക

  1. "Making of Pather Panchali". Satyajitray.org. മൂലതാളിൽ നിന്നും 2019-07-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-03-07.
  2. "How Satyajit Ray Found Chunibala Devi". Youtube.com. 2016-03-28. ശേഖരിച്ചത് 2019-03-07.
  3. Seton, Marie (2003). Portrait of a Director. New Delhi: Penguin Books India.
  4. "A second innings at 80". PresReader.com. ശേഖരിച്ചത് 2019-03-07.
  5. Robinson, Andrew (1989). The Inner Eye. University of California Press. പുറങ്ങൾ. 74–90. ISBN 9780520069466.
  6. Seton, Marie (2003). Portrait of a Director. New Delhi: Penguin India. പുറങ്ങൾ. 76. ISBN 9780143029724.
  7. Seton, Marie (2003). Portrait of a Director. New Delhi: Penguin India. പുറങ്ങൾ. 83. ISBN 9780143029724.
"https://ml.wikipedia.org/w/index.php?title=ചുനിബാല_ദേവി&oldid=3778919" എന്ന താളിൽനിന്ന് ശേഖരിച്ചത്