ചുട്ടിപ്പറവപ്പരൽ
കേരളത്തിലെ പുഴകളിൽ ഒഴുക്കുകുറഞ്ഞ ഭാഗങ്ങളിൽ തീരങ്ങളോട് ചേർന്ന് കണ്ടുവരുന്ന ഒരു മത്സ്യമാണ് ചുട്ടിപറവപ്പരൽ (Indian Flying Barb) (ശാസ്ത്രീയനാമം: Esomus danricus). മദ്ധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് ഈ മത്സ്യത്തെ കൂടുതലും കണ്ടുവരുന്നത്. ഉരുണ്ട് നീണ്ടതാണ് ശരീരം. ഒലീവ് നിറമാണ് മുതുകിന്. പച്ചകലർന്ന തവിട്ടുനിറം പാർശ്വങ്ങൾക്ക്. ഇതിനിടയിൽ മഴവിൽ നിറത്തിലുള്ള കുത്തുകളുണ്ട്. വെള്ള നിറമാണ് ഉദരഭാഗത്തിന്. കാൽച്ചിറകിന് ചുവന്ന നിറം. മറ്റു ചിറകുകൾക്ക് പ്രത്യേക നിറങ്ങളൊന്നുമില്ല. പരമാവധി നീളം 15 സെന്റിമീറ്റർ. മൂന്ന് മുതൽ 5 വർഷം വരെ ജീവിയ്ക്കുന്നു.
ചുട്ടിപറവപ്പരൽ Indian Flying Barb | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | E. danricus
|
Binomial name | |
Esomus danricus (F. Hamilton, 1822)
|
അവലംബം
തിരുത്തുക- www.fishbase.org/summary/SpeciesSummary.php?id=5150
- Abstract of Fang, F., 2003. Phylogenetic analysis of the Asian cyprinid genus Danio (telesotei, Cyprinidae).. Copeia (4):714-728.[പ്രവർത്തിക്കാത്ത കണ്ണി]