ചീരപ്പൻചിറ തറവാട്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ആലപ്പുഴ ജില്ലയിലെ മുഹമ്മയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ കളരി പാരമ്പര്യമുള്ള തീയർ തറവാട് ആണ് ചീരപ്പൻചിറ തറവാട്. അയ്യപ്പൻ കളരി അഭ്യസിച്ചത് ചീരപ്പൻചിറ തറവാട് കളരിയിൽ നിന്നുമാണ് എന്നാണ് വിശ്വാസം.[1][2] അയ്യപ്പൻ കളരി അഭ്യസിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്ന കളരിയും നൂറ്റാണ്ടുകൾ പഴക്കമുള്ള വാളും ചീരപ്പൻചിറ തറവാട്ടിൽ സൂക്ഷിച്ചിട്ടുണ്ട്.[1]
ചീരപ്പൻചിറ പണിക്കർ ഗുരുക്കളും അദ്ദേഹത്തിന്റെ സന്തതിപരമ്പരകളും കടത്തനാടൻ കളരിയിൽ അഗ്രഗണ്യരായിരുന്നു. അവരായിരുന്നു അവിടുങ്ങളിലെ പല പ്രശ്നങ്ങളിലും തീർപ്പ് കൽപ്പിച്ചിരുന്നത്. പന്തളം രാജാവ് തന്റെ പുത്രനായ സ്വാമി അയ്യപ്പനെ കളരി അഭ്യസിപ്പിക്കാൻ ചീരപ്പൻചിറ തറവാട്ടിലേക്ക് അയച്ചിരുന്നു. ചീരപ്പൻചിറ തറവാട്ടിൽ പൂങ്കൊടി എന്നു പേരുള്ള ഒരു യുവതി ആണ് അയ്യപ്പനെ ഉറുമി അഭ്യസിപ്പിച്ചത്. ചീരപ്പൻചിറ പണിക്കരുടെ മകളായിരുന്നു പൂങ്കൊടി. പൂങ്കൊടിക്ക് അയ്യപ്പനോട് സ്നേഹം തോന്നുകയും. പക്ഷെ ബ്രഹ്മചാരി ആയിരുന്ന ശ്രീ അയ്യപ്പൻ അത് നിരസ്സിക്കുകയും ചെയ്തു. പിന്നീട് അയ്യപ്പൻ തന്റെ രാജ്യം ആക്രമിക്കപ്പെട്ടപ്പോൾ രാജ്യരക്ഷാർത്ഥം തന്റെ പന്തളം കൊട്ടാരത്തിലേക്ക് പോകാൻ ഒരുങ്ങി.
മാളികപ്പുറത്തമ്മ
തിരുത്തുകപോകുന്നത് മുമ്പ് ശ്രീ അയ്യപ്പൻ തന്റെ ഉടവാളും ആഭരണങ്ങളും ചീരപ്പൻചിറ പണിക്കർക്ക് കൊടുക്കാൻ തീരുമാനിച്ചു. എന്നാൽ ആ യാത്ര പറഞ്ഞിറങ്ങുന്ന സമയത്ത് പണിക്കർ കളരിയിൽ ഇല്ലാത്തതിനാൽ ചീരപ്പൻചിറ തറവാട്ടിൽ ഏല്പിച്ചു. പന്തളം കൊട്ടാരത്തിലേക്ക് പോകുന്നതിന് മുമ്പ് അയ്യപ്പൻ പൂങ്കൊടിയോട് ഇപ്രകാരം പറഞ്ഞു, തനിക്കായി ശബരിമലയിൽ ഒരു ക്ഷേത്രം ഉണ്ടാകുമെന്നും അവിടെ കന്നി അയ്യപ്പന്മാർ വരാതെ ആകുമ്പോൾ പൂങ്കൊടിയെ കല്യാണം കഴിക്കാമെന്നും. ഈ പൂങ്കൊടിയാണ് മാളികപ്പുറത്തമ്മയായി അറിയപ്പെടുന്നത്. ഈ ചീരപ്പൻചിറ തറവാടിനോട് ചേർന്ന് മുക്കൽവട്ടോം ക്ഷേത്രവും ഉണ്ട്. അയ്യപ്പന്റെ നിർദേശപ്രകാരമാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. അയ്യപ്പൻ ഗുരുക്കളുടെ സ്വപ്നത്തിൽ വരികയും ഇനിയും തന്നെ കാണാൻ ശബരിമലയിൽ വരേണ്ടതില്ലെന്നും. ഇന്ന ദിവസം ഒരു വലിയ മരം പുഴയിലൂടെ ഒഴുകിവരും അതെടുത്ത് തറവാട്ടിനോട് ചേർന്ന് ക്ഷേത്രം പണികഴിപ്പിക്കാനും നിർദ്ദേശിച്ചു. ഇപ്പോഴും ഈ പൂങ്കോടിയുടെ ചീരപ്പൻചിറ തറവാട് നിലകൊള്ളുന്നു.
കടത്തനാടൻ കളരി പാരമ്പര്യം
തിരുത്തുകഅയ്യപ്പനെ കളരി പഠിപ്പിച്ച ചീരപ്പൻചിറക്കാരുടെ തലമുറ തങ്ങളുടെ കടത്തനാടൻ പാരമ്പര്യത്തെപ്പറ്റി പറയുന്നുണ്ട്. തങ്ങളുടെ പൂർവികർ കടത്തനാട്ടിൽ നിന്നും രാജാവ് ക്ഷണിച്ചിട്ട് വന്നവർ ആണെന്നും. ഉദയനുമായുള്ള അവസാനയുദ്ധത്തിന് യാത്ര ചോദിക്കാനായി കളരിയിൽ എത്തുന്ന അയ്യപ്പൻ മുക്കുവ സമുദായത്തിൽ പെട്ട വെളുത്ത എന്ന ആൾ വഴിയാണ് ഈ ചീരപ്പൻചിറ തറവാട്ടിലെ കരപ്രമാണിമാർ ആയിരുന്ന ചീരപ്പൻചിറ മൂത്താശാനും മകൾ ലളിതാംബിക എന്ന പൂങ്കുടിയും (മാളികപ്പുറത്തമ്മ എന്ന് ഐതിഹ്യം) കടത്തനാട്ടുള്ള മൂലകുടുംബത്തിലേക്ക് പോയതായി അറിയുന്നതും. ചീരപ്പൻചിറ തറവാട്ടിലെ സമ്പ്രദായങ്ങൾ വടക്കൻ പാരമ്പര്യത്തിലുള്ള ശാക്തേയരീതിയിൽ ഉള്ളതാണെന്നും അവിടെയുള്ള ഇന്നത്തെ സ്ഥാനീയർ പറയുന്നു. അയ്യപ്പൻ ചീരപ്പൻചിറ തറവാട്ടിൽ എത്തിയതിനെ പറ്റി വേറെ ചില ഐതിഹ്യങ്ങളും നിലവിലുണ്ട്. അയ്യപ്പൻ കളരി അഭ്യസിച്ച ആലപ്പുഴ ജില്ലയിലെ ചീരപ്പൻചിറ തറവാടിന്റെ മൂലതറവാട് വടക്കൻ കേരളത്തിൽ ആണ്. അയ്യപ്പൻ ഒരു കൊള്ളക്കാരനെതിരെ പടകൂട്ടാൻ സഹായമഭ്യർത്ഥിച്ച് ചീരപ്പൻചിറ തറവാട്ടിൽ വന്നപ്പോൾ ചീരപ്പൻചിറ കാരണവരും മറ്റു ബന്ധുക്കളും കടത്തനാട്ടിലെ മൂലതറവാട്ടിൽ പോയെന്നും അതിനാൽ അയ്യപ്പൻ തന്റെ ഉടവാളും പടച്ചട്ടയും ചീരപ്പൻചിറ തറവാട്ടിൽ അടയാളസൂചകമായി വെച്ച് പോയെന്നുമാണ് മറ്റൊരു ഐതിഹ്യം. ചീരപ്പൻചിറ കളരിയിൽ നിന്നും കടത്തനാടൻ സ്റ്റൈൽ കളരിയും പൂഴിക്കടകനും അഭ്യാസിച്ചിരുന്നു അയ്യപ്പൻ. അതിനാൽ ചീരപ്പൻചിറ മുക്കാൽവെട്ടി ക്ഷേത്രത്തിൽ കടത്തനാടൻ പൂഴിക്കടകനിലെ ആക്രമിക്കുനേരെ കുതിക്കുന്നതിന് മുമ്പുള്ള വീരഭദ്രാസനത്തിലുള്ള അയ്യപ്പന്റെ പ്രതിഷ്ഠയാണുള്ളത്.
ഇപ്പോഴത്തെ തലമുറ
തിരുത്തുകചീരപ്പൻചിറ തറവാട്ടിലെ ഇന്നത്തെ തലമുറക്കാരെ പറ്റി പറയുമ്പോൾ, ഇപ്പോഴത്തെ കാരണവരായ കളരിയിലച്ഛനായ മാധവ ബാലസുബ്രഹ്മണ്യപണിക്കരും കളരിയിലമ്മയായ പത്മജപണിക്കരുമാണ് ഇന്നത്തെ തറവാട്ടിലെ പ്രമുഖർ. അതുകൂടാതെ ചീരപ്പൻചിറ തറവാട്ടിലെ കൃഷ്ണപണിക്കർ വിജയപ്പപണിക്കരുടെ കൊച്ചുമോനായ അമിത് സൂര്യ ടിവി സംപ്രേഷണം ചെയ്ത സ്വാമി അയ്യപ്പൻ എന്ന സീരിയലിൽ ശ്രീ അയ്യപ്പനായി അഭിനയിച്ചിട്ട് വാർത്തകളിൽ ഇടം നേടിയിരുന്നു.
അവലംബം
തിരുത്തുക- ↑ 1.0 1.1 "അയ്യപ്പ സ്വാമിയുടെ കളരിയും വാളും സംരക്ഷിച്ച് ചീരപ്പൻചിറ കുടുംബം". Archived from the original on 2020-11-01. Retrieved 2020-10-30.
- ↑ ഷിബു, സി വി. "ചീരപ്പൻ ചിറ മൂലസ്ഥാനം: മാളികപ്പുറത്തമ്മ പിറന്ന നാട് : സ്വാമി അയ്യപ്പന്റെ കളരി ഗൃഹം" (in ഇംഗ്ലീഷ്). Archived from the original on 2020-11-05. Retrieved 2020-10-30.
- ↑ https://books.google.co.in/books?id=pbZEDwAAQBAJ&printsec=frontcover#v=onepage&q=Thiyya&f=false