ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി

മുഖ്യ മജിസ്‌ട്രേറ്റ് കോടതി, ക്രിമിനൽ കോടതി

കേരളത്തിലെ ക്രിമിനൽ കോടതി ഘടനയിൽ രണ്ടാമതായി വരുന്ന ക്രിമിനൽ കോടതിയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (Chief Judicial Magistrate Court). ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആണ് ഈ കോടതിയുടെ അധ്യക്ഷൻ. എല്ലാ ജില്ലകളിലെയും മജിസ്ട്രേറ്റ് കോടതികളുടെ ചുമതലക്കാരൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആയിരിക്കും. എല്ലാ ജില്ലയിലും ഒരു ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉണ്ടായിരിക്കും, ഇതിനുപുറമേ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതികളും ഉണ്ടായിരിക്കും. ജില്ലയിലെ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റുമാർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് കീഴിലാണ് പ്രവർത്തിക്കുന്നത്. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ നിയന്ത്രണത്തിലും പ്രവർത്തിക്കുന്നു. [1]

അധികാര പരിധി

തിരുത്തുക

ഒരു ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ കോടതിക്ക് വധശിക്ഷയോ ജീവപര്യന്തമോ ഏഴ് വർഷത്തിൽ കൂടുതലുള്ള തടവോ ഒഴികെയുള്ള നിയമം അനുശാസിക്കുന്ന ഏത് ശിക്ഷയും വിധിക്കാം.

  • മൂന്നുവർഷം മുതൽ 7 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ, അഥവാ ക്രിമിനൽ കേസുകൾ വിചാരണ ചെയ്യാൻ അധികാരം ഉണ്ട്.
  • ഏഴു വർഷം വരെ തടവ് വിധിക്കാൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് അധികാരമുണ്ട്.[2]
  • ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ വിധിന്മേൽ അപ്പീൽ പരിഗണിക്കാൻ അധികാരമുണ്ട്.

ഇതും കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. "മജിസ്ട്രേറ്റും മുനിസിഫും തമ്മിൽ എന്തു വ്യത്യാസം? സെഷൻസ് ജഡ്ജും ഡിസ്ട്രിക്ട് ജഡ്ജും തമ..." Retrieved 2022-09-16.
  2. "Hierarchy of Criminal Courts and their Jurisdiction". Retrieved 2022-09-16.