ചീങ്കണ്ണി പുനഃരധിവാസ ഗവേഷണ കേന്ദ്രം

ചീങ്കണ്ണി പുനഃരധിവാസ ഗവേഷണ കേന്ദ്രം (Crocodile Rehabilitation and Research Centre)തിരുവന്തപുരത്തിനടുത്ത നെയ്യാർ ഡാമിലാണ്. ഇവിടെ ചീങ്കണ്ണികളെ പ്രജനനം നടത്തി വളർത്തുന്ന കേന്ദ്രമാണ്. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലമാണ്.[1]

ചരിത്രം തിരുത്തുക

ചീങ്കണ്ണി ഫാം തിരുത്തുക

1977ലാണ് ഫാം തുടങ്ങിയത്. 144 മഗ്ഗർ ചീങ്കണ്ണികളെ വളർത്തുന്നു..[2] നെയ്യാർ ഡാമിലേക്കും നെയ്യാർ നദിയിലേക്കും ചീങ്കണ്ണികളെ തുറന്നു വിടുന്നതിനനുസരിച്ച് ഫാമിലെ ചീങ്കണ്ണികളുടെ എണ്ണത്തിൽ മാറ്റം വരും. [3] അവിടെ വന ഗോത്ര ഗ്രാമങ്ങളിൽ നിന്നു പിടിക്കുന്ന പാമ്പു പോലുള്ള ഉരഗങ്ങളെ അവയുടെ ആവാസ വ്യവസ്ഥയിലേക്ക് വിടുന്നതുവരെ ഇവിടെ സംരക്ഷിക്കുന്നു

സ്റ്റീവ് ഇർവിൻ സ്മാരകം തിരുത്തുക

ചീങ്കണ്ണി വേട്ടക്കാരനെന്നു  പേരുകേട്ട പ്രകൃതിശാസ്ത്ര വിദഗ്ദ്ധനായിരുന്ന, ഡൊക്യുമെന്ററി ചിത്രീകരണത്തിനിടെ മരണമടഞ്ഞ സ്റ്റീവ് ഇർവിന്റെ സ്മരണാർഥം 2007ൽ സ്ഥാപിച്ചതാണിത്.[4]

ഒരു സ്പോർട്സ്‌മാന്റെ സ്മരണക്കായി ഉണ്ടാക്കിയ ലോകത്തെ അറിയപ്പെടുന്ന ആദ്യത്തെ ചീങ്കണ്ണി പാർക്കാണ് അത്. ഇർവിന്റെ പൂർണ്ണകായ പ്രതിമ കേരളവനം വകുപ്പ് മുമ്പ് കവാടത്തിൽ സ്ഥാപിച്ചിരുന്നെങ്കിലും പിന്നീട് മാറ്റി. [5] [6]

അവലംബം തിരുത്തുക

  1. "Destination development at Neyyar Dam Tourism Trail". hindu.com. 2008-06-27. Archived from the original on 2008-06-30. Retrieved 2011-05-26.
  2. "Attractions at Neyyar Wildlife Sanctuary - India - Thrill Pill". thrillophilia.com. Retrieved 2015-04-27.
  3. "People trap crocodile at Neyyar - India - The Hindu". hinduonnet.com. Archived from the original on 2005-12-08. Retrieved 2011-04-06.
  4. "Crocodile park sheds Steve Irwin's name". hindu.com. 2009-06-06. Archived from the original on 2012-11-09. Retrieved 2011-05-26.
  5. "Kerala / Thiruvananthapuram News : Crocodile park catapults sanctuary to fame". The Hindu. 2007-07-13. Archived from the original on 2007-07-16. Retrieved 2011-04-01.
  6. "Kerala croc park named after Steve Irwin". Times of India. 2007-05-16. Archived from the original on 2012-06-12. Retrieved 2011-05-26.