ചിൽഡ്രൻ ഡാൻസിംഗ് അറ്റ് എ പാർട്ടി

നോർമൻ റോക്ക്‌വെൽ വരച്ച ചിത്രം

നോർമൻ റോക്ക്‌വെലിൻ്റെ ചിൽഡ്രൻ ഡാൻസിംഗ് അറ്റ് എ പാർട്ടി എന്ന ചിത്രം 1918 ജനുവരി 26 ലക്കം ദി സാറ്റർഡേ ഈവനിംഗ് പോസ്റ്റിന്റെ പുറംചട്ടയായി ഉപയോഗിച്ചതാണ്.[1] ഈ പെയിന്റിംഗിനെ ബോയ് സ്റ്റെപ്പിംഗ് ഓൺ ഗേൾസ് ടോ, പാർഡൻ മി എന്നീ പേരുകളിലും വിളിക്കുന്നു. 23x19 ഇഞ്ച് അളവിലുള്ള പെയിന്റിംഗ് ഇപ്പോൾ നാഷണൽ മ്യൂസിയം ഓഫ് അമേരിക്കൻ ഇല്ലസ്ട്രേഷന്റെ ശേഖരത്തിലാണ് ഉള്ളത്.

Children Dancing at a Party
കലാകാരൻNorman Rockwell
വർഷം1918
MediumOil on canvas
അളവുകൾ58 cm × 48 cm (23 in × 19 in)
സ്ഥാനംNational Museum of American Illustration

പശ്ചാത്തലം തിരുത്തുക

നൃത്തം ചെയ്യുന്നതിനിടയിൽ ഒരു ആൺകുട്ടി ആകസ്മികമായി പെൺകുട്ടിയുടെ കാലിൽ ചവിട്ടിയതിനെ തുടർന്നുണ്ടാകുന്ന നർമ്മത്തിൽ പൊതിഞ്ഞതും ലജ്ജ തുളുമ്പുന്നതുമായ സാഹചര്യം പെയിന്റിംഗ് കാണിക്കുന്നു. ചിത്രത്തിലെ പെൺകുട്ടി അവളുടെ കാൽ പിടിച്ച് ആൺകുട്ടിയെ നോക്കി “നിങ്ങൾ എന്തിനാണ് അങ്ങനെ ചെയ്തത്?” എന്ന് ചോദിക്കുന്നതായി തോന്നുന്നു. ആൺകുട്ടി കൈകൾ പിടിച്ച്, കൈപ്പത്തികൾ ഉയർത്തി, പെൺകുട്ടിയോട് മാപ്പ് പറയാൻ ശ്രമിക്കുന്നതായും തോന്നുന്നു. കുട്ടിയുടെ ചുവന്ന കവിളുകൾ സംഭവിച്ച സാഹചര്യത്തിൽ ലജ്ജിക്കുന്നു. പശ്ചാത്തലത്തിൽ നൃത്തം ചെയ്യുന്ന രണ്ടാമത്തെ ഇണകളുണ്ട്. അവർക്ക് മുന്നിലെ രംഗം അവരെ രസിപ്പിക്കുന്നതായി തോന്നുന്നു. കുട്ടികൾ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ ഒരു ഔപചാരികതയും തോന്നിപ്പിക്കുന്നു.

അവലംബം തിരുത്തുക

  1. "Children Dancing at a Party by Norman Rockwell".

പുറംകണ്ണികൾ തിരുത്തുക