ചിൽഡ്രൻ ഈറ്റിംഗ് എ ടാർട്ട്
1670-1675നും ഇടയിൽ ബാർട്ടലോം എസ്റ്റെബാൻ മുറില്ലോ വരച്ച ഓയിൽ ഓൺ ക്യാൻവാസ് പെയിന്റിംഗ് ആണ് ചിൽഡ്രൻ ഈറ്റിംഗ് എ ടാർട്ട്. ഈ ചിത്രം ഇപ്പോൾ മ്യൂണിക്കിലെ ആൾട്ടെ പിനാകോതെക്കിൽ പ്രദർശിപ്പിച്ചിരിക്കുന്നു.[1]
മുറില്ലോയും അദ്ദേഹത്തിന്റെ സമകാലികനായ ബേൺഹാർഡ് കെയ്‌ലും (പ്രധാനമായും കുട്ടികളെ കേന്ദ്രീകരിച്ച് ചില ചിത്രങ്ങൾ വരച്ച ഇറ്റലിയിൽ സജീവമായ ഒരു ഡെയ്ൻ) കുട്ടികളെ കേന്ദ്രീകരിച്ചുള്ള ചിത്രങ്ങൾ വരച്ച ആദ്യത്തെ യൂറോപ്യൻ ചിത്രകാരന്മാരായിരുന്നു. 1670 നും 1675 നും ഇടയിൽ മുറില്ലോ നിർമ്മിച്ച സെവില്ലെയിലെ തെരുവ് കുട്ടികളെക്കുറിച്ചുള്ള വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ചിൽഡ്രൻ ഈറ്റിംഗ് ഗ്രേപ്സ് ആന്റ് വാട്ടർമെലൻ പോലുള്ള അദ്ദേഹത്തിന്റെ മുൻ ചിത്രവും കുട്ടികളുടെ ഒരു കൂട്ടം ചിത്രങ്ങളിൽ പെടുന്നു.[2]
അവലംബം
തിരുത്തുക- ↑ (in Spanish) Baumstark, Reinhold (2002). «Pintura española». La Pinacoteca Antigua Múnich. C.H.Beck. ISBN 978-34-0647-457-6.
- ↑ (in German) Catalogue entry