ചിൻവാദ് പാലം (ഗ്രന്ഥം)
മതസൗഹാർദ്ദം തകർക്കുകയും വർഗീയ ചേരിതിരിവിനു വഴിവെക്കുകയും ചെയ്യുമെന്ന കാരണത്താൽ കേരളത്തിൽ നിരോധിക്കപ്പെടുകയും പിന്നീട് നിരോധനം റദ്ദാക്കപ്പെടുകയും ചെയ്ത ഒരു പുസ്തകമാണ് ചിൻവാദ് പാലം[1]. 2010 ജൂലൈ മാസത്തിലാണ് കേരള സർക്കാർ ഈ പുസ്തകം നിരോധിച്ചതായി പ്രഖ്യാപിച്ചത്[1]. മതസ്പർദ്ധ വളർത്തുന്ന തരത്തിലാണ് ഗ്രന്ഥത്തിന്റെ ഉള്ളടക്കമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി[1]. സ്വർഗത്തിലേക്കുള്ള പാലം എന്നാണ് ചിൻവാദ് പാലം എന്നതിന്റെ അർത്ഥം. തിരുവല്ലക്കടുത്ത് ചുങ്കപ്പാറയിലെ പരേതനായ പി.ജെ. സാം കുട്ടി (സാം ജേക്കബ്) ശാമു കൊയമ്പത്തൂർ എന്ന തൂലികാനാമത്തിൽ എഴുതിയ ഈ ഗ്രന്ഥം 2010 മാർച്ചിൽ ഗ്രന്ഥകർത്താവിന്റെ ശവസംസ്കാര ചടങ്ങിൽ വെച്ചാണ് പ്രകാശനം ചെയ്തത്.[2][3] രചയിതാവിന്റെ സഹോദരന്മാരായിരുന്നു ഈ പുസ്തകം പ്രകാശനം നടത്തിയതിനും വിതരണം ചെയ്തതിനും ഇതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായത്. 2014 സെപ്റ്റംബറിൽ ഈ പുസ്തകത്തിനേർപ്പെടുത്തിയിരുന്ന നിരോധനം കേരള ഹൈക്കോടതി റദ്ദാക്കി [4][5].
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "വാർത്ത". മാതൃഭൂമി ദിനപത്രം. 2010 ജൂലൈ 25. Archived from the original on 2012-07-29. Retrieved 2013 ജൂൺ 23.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ http://www.janayugomonline.com/php/newsDetails.php?nid=6986&cid=36&pgNo=9&keyword=[പ്രവർത്തിക്കാത്ത കണ്ണി] ജനയുഗം ഓൺലൈൻ 2010 ഏപ്രിൽ 9
- ↑ http://www.hallelujah.in/php/newsDetails.php?nid=582 [പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.madhyamam.com/news/310572/140924=[പ്രവർത്തിക്കാത്ത കണ്ണി] മാധ്യമം ദിനപത്രം 2014 സെപ്റ്റംബർ 24
- ↑ http://www.thejasnews.com/index.jsp?tp=det&det=yes&news_id=201408124214537264[പ്രവർത്തിക്കാത്ത കണ്ണി]