ചിലാസ്

പാക്കിസ്ഥാനിലെ ഒരു സ്ഥലം

ചിലാസ് (Urdu: چلاس‎ പാകിസ്താൻ അന്യായമായി കൈവശം വച്ചിരിക്കുന്ന കാശ്മീർ പ്രദേശത്തെ ഗിൽഗിത്-ബാൾട്ടിസ്ഥാൻ മേഖലയിലുള്ള ഒരു ചെറു പട്ടണമാണ്. സിൽക്ക് റോഡിൻറെ ഭാഗമായ ഈ പട്ടണം, കാരക്കോറം ഹൈവേയെ തെക്കു വശത്ത് ദാസു, ബെഷാം, ബട്ടഗ്രാം, മൻസെഹ്ര, അബോട്ടാബാദ്, ഹരിപൂർ, ഹസൻ അബ്ദൽ എന്നിവ വഴി പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദുമായി ബന്ധിപ്പിക്കുന്നു. വടക്കു വശത്ത് ചിലാസ്, ചൈനീസ് പട്ടണങ്ങളായ തഷ്കുർഗാൻ, കാശ്ഗർ എന്നിവയെ ഗിൽജിത്, ആലിയാബാദ്, സസ്റ്റ്, ഖുൻജെറാബ് പാസ് എന്നിവ വഴിയും ബന്ധിക്കുന്നു.

കാരക്കോറം ഹൈവേ മാപ്പിൻറെ വിഹഗവീക്ഷണം
ചിലാസിനു സമീപമുള്ള ബുദ്ധ ശിലാലിഖിതം
ചിലാസ് നദി

ഭൂമിശാസ്ത്രം തിരുത്തുക

ചിലാസ് സ്ഥിതി ചെയ്യുന്നത് അക്ഷാംശം  35° വടക്കും ഉം രേഖാംശം 74° കിഴക്കുമാണ്. അവിഭക്ത കാശ്മീരിൻറെ ഭാഗമായിരുന്ന ഈ കയ്യേറ്റ മേഖല, പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിന് വടക്കുകിഴക്കായി ഏകദേശം 211 കിലോമീറ്റർ (138 മൈൽ) ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.  കാശ്മീരിലെ ഗിൽഗിത് ബാൾട്ടിസ്ഥാൻ മേഖലയിലുള്ള ഈ പട്ടണം അതീവ സുന്ദരമായ ഒരു പ്രദേശമാണ്. പുരാതന കച്ചവട പാതയായ സിൽക്ക് റൂട്ട് ഈ പ്രദേശത്തുകൂടിയാണ് കടന്നു പോകുന്നത്. ഗിൽജിത് മൂന്നു ജില്ലകൾ കൂടിച്ചേർന്നതാണ്.  ഇതിലെ ഡയമെർ ഭരണജില്ലയുടെ തലസ്ഥാനമാണ് ചിലാസ്. യാത്രക്കാർ ചിലാസിൽ നിന്ന് ബബൂസാർ പാസ് വഴി കഖാൻ താഴ്വരയിലേയ്ക്കു പോകുന്നതിന് ജീപ്പുകളെയാണ് ആശ്രയിച്ചിരുന്നത്. 13,572 അടി ഉയരത്തിലുള്ള ഈ പ്രദേശത്തേയ്ക്കുള്ള ദുർഘടമായി പാതയിലൂടെ ജീപ്പുകൾ മാത്രമാണ് കാലങ്ങളായി സഞ്ചരിച്ചിരുന്നത്. സമീപകാലത്ത് ഈ റോഡ് മെച്ചപ്പടുത്തുകയും കാറുകൾക്കും ബസുകൾക്കു സഞ്ചരിക്കാനാവും വിധം പണികൾ നടത്തുകയും ചെയ്തിരിക്കുന്നു. പാകിസ്താൻ കയ്യേറിയിരിക്കുന്നതിനാൽ ഇവിടേയ്ക്ക് മറ്റുള്ളവർക്ക് പ്രവേശനം കർശനമായി നിഷേധിച്ചിരിക്കുന്നു. വിദേശ സഞ്ചാരികൾക്ക് പ്രത്യക പാസ് എടുത്തു മാത്രമേ ചിലാസ്  സന്ദർശിക്കുവാൻ സാധിക്കുകയുള്ളു.ചിലാസ് പട്ടണത്തിൽ നിന്ന് രണ്ടു മൈൽ അകലത്തിലായി ചിലാസ് എയർപോർട്ട് സ്ഥിതി ചെയ്യുന്നു. ഈ മേഖലയിലുള്ള മറ്റു രണ്ട് പ്രധാന എയർപോർട്ടുകൾ ഗിൽഗിത് എയർപോർട്ട് (60 കിലോമീറ്റർ / 37.4 മൈൽ), സ്കാർഡു എയർപോർട്ട് (130 കിലോമീറ്റർ / 81.0 മൈൽ), മുസാഫറാബാദ് എയർപോർട്ട് ( 131 കിലോമീറ്റർ / 81.5 മൈൽ), സൈദു ഷരീഫ് എയർപോർട്ട് (173 കിലോമീറ്റർ / 107.4 മൈൽ), റാവലകോട്ട് എയർപോർട്ട് (176 കിലോമീറ്റർ / 109.4 മൈൽ) എന്നിവയാണ്.

പുരാതന ശിലാലിഖിതങ്ങൾ തിരുത്തുക

ഔദ്യോഗികമായി ഇന്ത്യയുടെ ഭൂപടത്തിലുള്ളതും പാകിസ്താൻ അന്യായമായി കൈവശപ്പെടുത്തി വച്ചിരിക്കുന്നതുമായ ഈ പ്രദേശത്ത് ഏകദേശം 50,000 ബുദ്ധശിലാ ലിഖിതങ്ങൾ നിലനിൽക്കുന്നു. ഇവ കാരക്കോറം ഹൈവേയ്ക്കു സമാന്തരമായി ഗിൽഗിത് ബാൾട്ടിസ്ഥാനിലെ ഹൻസയ്ക്കും ഷതിയാലിനു മിടയ്ക്ക് 10 പ്രമുഖ മേഖലകളിയായി വ്യപിച്ചു കിടക്കുന്നു. ഇവയിൽ കൂടുതലും സ്കർഡുവിലും ശിഗാറിലുമാണുള്ളത്.

ഈ മേഖലയിലൂടെ കടന്നു പോയ അനേകം ആക്രമണകാരികളും വ്യവസായികളും തീർത്ഥാടകരും സ്ഥലവാസികളുടേതുമായി ചരിത്ര അവശേഷിപ്പുകളാണിത്. ഏറ്റവും പഴയ ശിലാലിഖിതം 5000 ത്തിനും 1000 BC യ്ക്കും ഇടയിലുള്ളതാണെന്നു കണ്ടെത്തിയിരിക്കുന്നു. പാറകളിലെ ഈ കൊത്തുപണികളിൽ മൃഗങ്ങളുടെയും മനുഷ്യരുടെയും രൂപങ്ങളുണ്ട്. ചില കൊത്തുപണികളിൽ വേട്ടയാടപ്പെടുന്ന മൃഗം വേട്ടക്കാരനേക്കാൾ വളരെ വലുതായി ചിത്രീകരിച്ചിരിക്കുന്നു. മൂർച്ചയുള്ള ഉളികൾ കൊണ്ടു കൊത്തിയിട്ടുള്ള ഇവയിൽ കൂടുതലും ബുദ്ധമതവുമായി ബന്ധപ്പെട്ടവയാണ്.[1]

ചിലാസ് ഗിൽഗിത്-ബാൾട്ടിസ്ഥാൻ മേഖലയിലുൾപ്പെടുന്നു. വേനൽക്കാലത്ത് ഇവിടെ ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയാണ്. ശിശിരത്തില‍ അതിശൈത്യം അനുഭവപ്പെടുകയും ചെയ്യുന്നു. ഈ പട്ടണം സിന്ധുനദിയുടെ ഇടതു വശത്താണ് സ്ഥിതി ചെയ്യുന്നത്.

അവലംബം തിരുത്തുക

  1. See: Volker Thewalt, Stupas und verwandte Bauwerke in Felsbildern am oberen Indus, Wiesenbach 2008, ISBN 978-3-9802753-4-7
"https://ml.wikipedia.org/w/index.php?title=ചിലാസ്&oldid=2882277" എന്ന താളിൽനിന്ന് ശേഖരിച്ചത്