കേരളത്തിലെ പാലക്കാട് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഭഗവതി ക്ഷേത്രമാണ് ചിറ്റൂർ കാവ് അഥവാ പഴയന്നൂർ കാവ്. ഈ കാവിൽ ആ ദേശം ഒട്ടാകെ കൂടി അവിടെ നടത്തുന്ന വേലയാണ് കൊങ്ങൻപട[1].ഒരു ദേശത്തെ ആളുകൾ കൂടി നിന്ന് അന്യദേശ ശക്തികൾക്കെതിരെ യുദ്ധം ചെയ്തത്തിന്റെ സ്മരണകയിട്ടാണ് കൊങ്ങൻപട ഇവിടെ നടത്തി വരുന്നത്. ഇന്നത്തെ കോയമ്പത്തൂരും, സെല്ലവും കൂടിയാണ് അന്നത്തെ കോങ്ങാനാട്, കോങ്ങാനാട്ടിൽ നിന്ന് കേരളത്തിലോട്ട് ചരക്കുകൾ ഇറക്കുമതി ചെയുന്നത് പാലക്കാട് ചുരം വഴിയാണ്. ചിറ്റൂരിന്റെ ഫലഭൂയിഷ്ട്ടവും സാമ്പത്തികവും കണ്ട് കൊങ്ങന്മാർ അത് കൈയേറാൻ ഒരു യുദ്ധം നടത്തി, അതിൽ നിന്ന് ദേശത്തെ രക്ഷപെടുത്തിയത് ചിറ്റൂർ അമ്മയാണ് എന്നാണ് വിശ്വാസം.

  1. "കൊങ്ങൻപട ഉത്സവത്തിന് കൊടിയേറി". keralakaumudi.com. 16 March 2019. Retrieved 16 ഡിസംബർ 2023.
 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഐതിഹ്യമാല/ചിറ്റൂർകാവിൽ ഭഗവതി എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ചിറ്റൂർ_കാവ്&oldid=4083672" എന്ന താളിൽനിന്ന് ശേഖരിച്ചത്