കണ്ണൂരിലെ ഒരു സീനിയർ സെക്കന്ററി സ്കൂളാണ് ചിന്മയ വിദ്യാലയ, കണ്ണൂർ . കണ്ണൂരിൽ രണ്ടു സ്ഥാപനങ്ങളിലായിട്ടാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.

ചിന്മയ വിദ്യാലയ കണ്ണൂർ
വിലാസം
വിവരങ്ങൾ
ആരംഭം1977
സ്കൂൾ ബോർഡ്കേന്ദ്രീയ മാധ്യമിക ശിക്ഷാ സമിതി (സി.ബി.എസ്.ഇ)
AffiliationCBSE - Delhi (No. 930028)
വെബ്സൈറ്റ്

3 ഫെബ്രുവരി 1977ൽ എച്ച്. എച്ച്. സ്വാമി ചിന്മയാനന്ദയാണ് ചിന്മയ വിദ്യാലയ കണ്ണുരിൻറെ തറക്കല്ല് സ്ഥാപിച്ചത് .1989ൽ സി.ബി.എസ്.ഇ, ന്യൂ ഡൽഹിയുടെ അംഗീകാരത്തോടെ ഒരു സെക്കന്ററി ഹൈ സ്കൂളായി മാറി. ഓഗസ്റ്റ്‌ 1989ൽ സീനിയർ സെക്കന്ററി ആവുകയും ചെയ്തു.

ചിന്മയ ബാലഭവൻ

തിരുത്തുക

ചിന്മയ വിദ്യാലയയുടെ ഒരു ഭാഗം ആണ് ചിന്മയ ബാലഭവൻ. കണ്ണുരിൻറെ ഒത്ത നടുക്കയിട്ടാണ് ചിന്മയ ബാലഭവൻ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒന്ന് മുതൽ അഞ്ചാം ക്ലാസ്സ്‌ വരെയുള്ള കുട്ടികളെയാണ് പഠിപ്പിക്കുന്നത്‌. ഇവിടെ എൽ.കെ.ജിയും യു.കെ.ജിയും പഠിപ്പിക്കുന്നുണ്ട്.

ചിന്മയ വിദ്യാലയ, ഗോവിന്ദഗിരി

തിരുത്തുക

ഈ ക്യാമ്പസ്‌ സ്ഥിതി ചെയ്യുന്നത് കണ്ണൂരിലെ ചാല എന്ന സ്ഥലത്താണ്. ഒന്നാം ക്ലാസ്സ്‌ മുതൽ പന്ത്രണ്ട് വരെ ഗോവിന്ദഗിരിയിൽ പഠിപ്പിക്കുന്നുണ്ട്. 12 ഏക്കർ ഉള്ള ഈ ക്യാമ്പസ്‌ കേരളത്തിലെ വലിയ സ്കൂളുകളിൽ ഒന്നാണ്. അതിർത്തി പ്രശ്നങ്ങൾ കാരണം പഠിക്കാൻ കഴിയാത്ത കാർഗിലിൽ നിന്നും ലഡാഖിൽ നിന്നുമുള്ള 10 കുട്ടികളെ ഇവിടെ പഠിപ്പിക്കുന്നുണ്ട്.

പൂർവവിദ്യാർഥികൾ

തിരുത്തുക

പ്രമുഖ സിനിമാനടി മഞ്ജു വാര്യർ ചിന്മയ വിദ്യാലയ കണ്ണൂരിലാണ് പഠിച്ചത്.

11°52′43″N 75°22′07″E / 11.8787°N 75.3686°E / 11.8787; 75.3686

"https://ml.wikipedia.org/w/index.php?title=ചിന്മയ_വിദ്യാലയ_കണ്ണൂർ&oldid=3971049" എന്ന താളിൽനിന്ന് ശേഖരിച്ചത്