ചിന്നനാഡേനാ
(ചിന്ന നാഡേ നാ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ത്യാഗരാജസ്വാമികൾ കലാനിധിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ചിന്നനാഡേനാ
വരികളും അർത്ഥവും
തിരുത്തുകവരികൾ | അർത്ഥം | |
---|---|---|
പല്ലവി | ചിന്നനാഡേനാ ചെയി പട്ടിതിവേ | കുഞ്ഞായിരിക്കുമ്പോൾത്തന്നെ എന്റെ കൈ പിടിച്ചത് അങ്ങുതന്നെയല്ലേ? |
അനുപല്ലവി | എന്ന രാനിയൂഡിഗമു കൈകൊനി എന്തോനന്നുപാലനമു സേതുനനി |
എന്റെ നിരവധിയായ അർച്ചനകൾ സ്വീകരിച്ച് എന്നെ എന്നും സംരക്ഷിച്ചോളുമെന്നുപറഞ്ഞതും |
ചരണം | ഇട്ടിവേള വിഡനാഡുദാമനോ ഏലുകൊന്ദാമനിയെഞ്ചിനാവോ തെലിയ ഗുട്ടു ബ്രോവവേ സുഗുണവാരിനിധി ഗൊപ്പ ദൈവമാ ത്യാഗരാജനുത |
എന്നാൽ എന്നെ സ്വീകരിക്കണമോ ഉപേക്ഷിക്കണമോ എന്ന രണ്ടുമനസ്സിൽ ആണെന്നു തോന്നുന്നു അങ്ങ് ഇപ്പോൾ അങ്ങയുടെ ഒരു ഭക്തൻ എന്ന നിലയിലുള്ള അന്തസ്സ് ഉയർത്തിപ്പിടിക്കാൻ ഈ ത്യാഗരാജനെ സഹായിക്കണം |