എം. ചിന്നസ്വാമി സ്റ്റേഡിയം
ബാംഗ്ലൂരിൽ സ്ഥിതി ചെയ്യുന്ന എം. ചിന്നസ്വാമി സ്റ്റേഡിയം (കന്നഡ: ಚಿನ್ನಸ್ವಾಮಿ ಕ್ರೀಡಾಂಗಣ, Chinnasvāmi Krīḍāngaṇa) ഇന്ത്യയിലെ പ്രധാനപ്പെട്ട ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നാണ്. കബ്ബൺ പാർക്കിനും, എം.ജി. റോഡിനും സമീപത്തായി സ്ഥിതി ചെയ്യുന്ന മുപ്പതു വർഷത്തിലധികം പഴക്കമുള്ള ഈ സ്റ്റേഡിയം ബാംഗ്ലൂറ് നഗരത്തിന്റെ ഹൃദയഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എസ്.എ.) സ്റ്റേഡിയം എന്നായിരുന്നു ആദ്യ പേരെങ്കിലും പിന്നീട് കെ.സി.എസ്.എയുടെയും ബി.സി.സി.ഐ.യുടെയും പ്രസിഡണ്ടായിരുന്ന എം.ചിന്നസ്വാമിയുടെ സ്മരണാർത്ഥം പേരു എം.ചിന്നസ്വാമി സ്റ്റേഡിയം എന്നാക്കി മാറ്റുകയായിരുന്നു. 55,000 കാണികളെ ഉൾക്കൊള്ളാവുന്ന ഈ സ്റ്റേഡിയത്തിൽ നിരവധി അന്താരാഷ്ട്ര ടെസ്റ്റ്, ഏകദിന ക്രിക്കറ്റ് മത്സരങ്ങളും, ദേശീയ ക്രിക്കറ്റ് മത്സരങ്ങളും നടന്നിട്ടുണ്ട്. കർണാടക ക്രിക്കറ്റ് ടീമിന്റെയും, റോയൽ ചാലഞ്ചേഴ്‌സ്, ബാംഗ്ലൂരിന്റെയും ഹോം ഗ്രൗണ്ട് കൂടിയാണ് ഈ സ്റ്റേഡിയം.
ഗ്രൗണ്ടിന്റെ വിവരണം | |
---|---|
സ്ഥാനം | ബെംഗളൂരു |
സ്ഥാപിതം | 1969 |
ഇരിപ്പിടങ്ങളുടെ എണ്ണം | 40,000 |
ഉടമ | കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ |
പ്രവർത്തിപ്പിക്കുന്നത് | കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ |
പാട്ടക്കാർ | കർണാടക ക്രിക്കറ്റ് ടീം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ |
End names | |
പവലിയൻ എൻഡ് ബി.ഇ.എം.എൽ. എൻഡ് | |
അന്തർദ്ദേശീയ വിവരങ്ങൾ | |
ആദ്യ ടെസ്റ്റ് | നവംബർ 22 - 27 1974: ഇന്ത്യ v ഇംഗ്ലണ്ട് |
അവസാന ടെസ്റ്റ് | 9 നവംബർ - 13 ഡിസംബർ 2008: ഇന്ത്യ v ഓസ്ട്രേലിയ |
ആദ്യ ഏകദിനം | 26 സെപ്റ്റംബർ 1982: ഇന്ത്യ v ശ്രീലങ്ക |
അവസാന ഏകദിനം | 23 നവംബർ 2008: ഇന്ത്യ v ഇംഗ്ലണ്ട് |
As of 15 ഫെബ്രുവരി 2009 Source: M. Chinnaswamy Stadium, Cricinfo |