ത്യാഗരാജസ്വാമികൾ കലാനിധിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ചിന്നനാഡേനാ

വരികളും അർത്ഥവും

തിരുത്തുക
  വരികൾ അർത്ഥം
പല്ലവി ചിന്നനാഡേനാ ചെയി പട്ടിതിവേ കുഞ്ഞായിരിക്കുമ്പോൾത്തന്നെ എന്റെ
കൈ പിടിച്ചത് അങ്ങുതന്നെയല്ലേ?
അനുപല്ലവി എന്ന രാനിയൂഡിഗമു കൈകൊനി
എന്തോനന്നുപാലനമു സേതുനനി
എന്റെ നിരവധിയായ അർച്ചനകൾ സ്വീകരിച്ച്
എന്നെ എന്നും സംരക്ഷിച്ചോളുമെന്നുപറഞ്ഞതും
ചരണം ഇട്ടിവേള വിഡനാഡുദാമനോ
ഏലുകൊന്ദാമനിയെഞ്ചിനാവോ തെലിയ
ഗുട്ടു ബ്രോവവേ സുഗുണവാരിനിധി
ഗൊപ്പ ദൈവമാ ത്യാഗരാജനുത
എന്നാൽ എന്നെ സ്വീകരിക്കണമോ ഉപേക്ഷിക്കണമോ
എന്ന രണ്ടുമനസ്സിൽ ആണെന്നു തോന്നുന്നു അങ്ങ് ഇപ്പോൾ
അങ്ങയുടെ ഒരു ഭക്തൻ എന്ന നിലയിലുള്ള അന്തസ്സ്
ഉയർത്തിപ്പിടിക്കാൻ ഈ ത്യാഗരാജനെ സഹായിക്കണം

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചിന്നനാഡേനാ&oldid=4105811" എന്ന താളിൽനിന്ന് ശേഖരിച്ചത്