ചിത്രാ വിശ്വേശ്വരൻ
ഒരു ഭരതനാട്യ നർത്തകിയാണ് ചിത്രാ വിശ്വേശ്വരൻ. 1992 ൽ പത്മശ്രീ ലഭിച്ചു. ശ്രദ്ധേയമായ നിരവധി നൃത്ത അവതരണങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
ജീവിതരേഖ
തിരുത്തുകഎൻ. പത്മനാഭന്റെയും നർത്തകിയായ രുക്മിണിയമ്മയുടെയും മകളാണ്. കുട്ടിക്കാലത്തേ നൃത്ത പഠനം തുടങ്ങിയ ചിത്ര ലണ്ടനിൽ പാശ്ചാത്യ ശൈലിയിലെ ബാലെ അഭ്യസിച്ചു. അച്ഛൻ അക്കാലത്ത് ഇംഗ്ലണ്ടിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് കൊൽക്കത്തയിൽ കഥക്, മണിപ്പുരി നൃത്ത രീതികളിലും പരിശീലനം നേടി. പ്രസിദ്ധ നർത്തകിയായിരുന്ന ടി.എ. രാജലക്ഷ്മിയുടെ പക്കൽ പത്തു വർഷത്തോളം ഭരതനാട്യം അഭ്യസിച്ചു.
നൃത്ത സംവിധാനകലയിലും ശ്രദ്ധ പതിപ്പിച്ച അവർ ഇന്ത്യയിലും വിദേശത്തും നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചു. 1970 ൽ ഭരതനാട്യത്തിനുള്ള ദേശീയ സ്കോളർഷിപ്പ് ലഭിച്ചു. നാലു വർഷം വഴുവൂർ രാമയ്യ പിള്ളൈയുടെ പക്കൽ നൃത്തമഭ്യസിച്ചു.
ചെന്നൈയിൽ ചിദംബരം അക്കാദമി ഓഫ് പെർഫോമിംഗ് ആർട്സ് എന്ന നൃത്ത വിദ്യാലയം നടത്തുന്നു.
പുരസ്കാരങ്ങൾ
തിരുത്തുക- കലൈമാമണി പുരസ്കാരം
- പത്മശ്രീ (1992)
- നാട്യകലാചാര്യ (2013)[1]
അവലംബം
തിരുത്തുക- ↑ HEMA IYER RAMANI (2014 ജനുവരി 10). "Path of challenges". thehindu. Retrieved 2014 ജനുവരി 10.
{{cite news}}
: Check date values in:|accessdate=
and|date=
(help)
പുറം കണ്ണികൾ
തിരുത്തുക- Legends of dance
- Chitra Visweswar bio
- Chitra Visweswar website Archived 2008-01-17 at the Wayback Machine.
- Chitra Visweswaran Interview
- Chitra Visweswaran award Archived 2006-01-10 at the Wayback Machine.
- From THE HINDU papers